മസ്‌ക്കറ്റ് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയവർ ഒമാനിൽ അറസ്റ്റിൽ. കോവിഡ് പ്രതിരോധത്തിനായി ഒമാന്‍ സുപ്രീം കമ്മറ്റി നടപ്പിലാക്കിയിട്ടുള്ള നിര്‍ദ്ദേശം ലംഘിച്ച് ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ ഒത്തുകൂടിയവരെയാണ് പോലീസ് പിടികൂടിയത്. നിസ്‍വ സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസിന്റെ സഹായത്തോടെ അല്‍ ദാഖിലിയ പൊലീസ് കമാന്‍ഡാണ് ഒത്തുകൂടിയവരെ കണ്ടെത്തിയത്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നും റോയല്‍ ഒമാന്‍ ട്വിറ്റര്‍ സന്ദേശത്തിലൂടെ അറിയിച്ചു.
ഒമാനിൽ വ്യാഴാഴ്ച 664 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പത് പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,129ഉം, മരണസംഖ്യ 1009ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 402പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 91,731 ആയി ഉയർന്നു. 557 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 214 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
Post Your Comments