ലോകം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ശക്തി തിരിച്ചറിഞ്ഞു’: ലക്ഷ്മീദേവിയുടെ ചിത്രം പങ്കുവച്ച് ഹോളിവുഡ് നടി സാല്‍മ ഹായെക്ക്. സ്‌പൈ കിഡ്‌സ്, ഫ്രിദ, ഡെസ്പറാഡോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ പ്രശസ്തിയാര്‍ജിച്ച താരമാണ് സല്‍മ ഹായെക്ക്. ഓസ്‌കാര്‍ അവാര്‍ഡിനുള്ള നാമനിര്‍ദേശം നേടിയിട്ടുള്ള സാല്‍മയുടെ അടുത്തിടെയിറങ്ങിയ ചിത്രങ്ങളായ ‘ദ ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്’, ‘ലൈക്ക് എ ബോസ്’ എന്നീ ചിത്രങ്ങളും കാര്യമായ ശ്രദ്ധ നേടിയിരുന്നു.
read also : ടെക്‌നോപാര്‍ക്കില്‍ സ്‌ഫോടനം
എന്നാല്‍ ഇപ്പോള്‍ ഹിന്ദു ആചാരങ്ങളോടും വിശ്വാസങ്ങളോടുമുള്ള തന്റെ താത്പര്യം വ്യക്തമാക്കിക്കൊണ്ട് സോഷ്യല്‍ മീഡിയ വഴി രംഗത്തെത്തിയിരിക്കുകയാണ് 54കാരിയായ സാല്‍മ ഹായെക്ക് . ട്വിറ്റര്‍ വഴിയാണ് ഹിന്ദുയിസത്തോട് തനിക്കുള്ള പ്രതിപത്തി താരം വ്യക്തമാക്കിയിരിക്കുന്നത്. തന്റെ അകമേയുള്ള സൗന്ദര്യവുമായി ബന്ധപ്പെടേണ്ടതുള്ളപ്പോള്‍ ലക്ഷ്മീദേവിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് താന്‍ തന്റെ ധ്യാനം ആരംഭിക്കുകയാണ് ചെയ്യുക എന്നാണ് നടി ട്വീറ്റ് ചെയ്തിരിക്കുന്നത്.
Post Your Comments