നിത്യ പ്രാര്‍ത്ഥനക്ക് വിളക്ക് കൊളുത്തുമ്പോള്‍ നെയ് വിളക്കാണ് ഉത്തമം. യഥാവിധി നെയ് വിളക്ക് കത്തിക്കുന്നത് ജീവിതത്തില്‍ ഉയര്‍ച്ചയും ഐശ്വര്യവും കൊണ്ടുവരും.നെയ് വിളക്കിന് മുന്നില്‍ പ്രാര്‍ത്ഥിച്ചാല്‍ ഫലപ്രാപ്തി പെട്ടെന്നുണ്ടാവും എന്നാണ് പറയുന്നത്. അതിവേഗ ഫലപ്രാപ്തിക്ക് ദിവസവും നെയ് വിളക്ക് കൊളുത്തി ഓം നമ:ശിവായ മന്ത്രം ജപിക്കുന്നതും നല്ലതാണ്. പഞ്ചമുഖ വിളക്ക് ആണ് കത്തിക്കേണ്ടത്.
അഞ്ച് ദിക്കിലേക്കും തിരിയിട്ട വിളക്ക് കൊളുത്തുന്നത് തന്നെയാണ് ഏറ്റവും ഉത്തമം. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാക്കുന്നുണ്ട്. ചില പ്രത്യേക ദിവസങ്ങളില്‍ നെയ് വിളക്ക് കൊളുത്തുന്നത് എന്തുകൊണ്ടും ഉത്തമമാണ്. ഇത് ഐശ്വര്യത്തിലേക്ക് വാതില്‍ തുറക്കുന്നു എന്നാണ് വിശ്വാസം. പൗര്‍ണമി, അമാവാസി ദിവസങ്ങളിലും വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും പഞ്ചമുഖ വിളക്ക് കൊളുത്തുന്നതും നല്ലതാണ്.
ഒരു കാരണവശാലും വിളക്ക് ഊതിക്കെടുത്തരുത്. ഇത് കൂടുതല്‍ ദോഷത്തിലേക്ക് നിങ്ങളെ എത്തിക്കും എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തിരി ഊതിക്കെടുത്താതെ എണ്ണയിലേക്ക് വലിച്ച് കെടുത്തുകയൊ എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് കെടുത്തുകയോ ചെയ്യാവുന്നതാണ്. ശരീരശുദ്ധിയും മനശുദ്ധിയും പാലിക്കാന്‍ ശ്രദ്ധിക്കണം.
Post Your Comments