കൊച്ചി: ലൈഫ് മിഷന്‍ ധാരണാപത്രം എം ശിവശങ്കര്‍ ഹൈജാക്ക് ചെയ്‌തെന്ന് സിബിഐ ഹൈക്കോടതിയില്‍. ടെന്‍ഡര്‍ നടപടി വഴിയാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചത് എന്നത് കളവാണെന്ന് സിബിഐ പറയുന്നു. ലൈഫ് ഒരു അധോലോക ഇടപാടാണെന്നും സിബിഐ ഹൈക്കോടതിയില്‍ വാദിച്ചു.
യൂണിടാക്കും റെഡ് ക്രസന്റും ലൈഫും തമ്മിലുള്ള കോണ്‍ട്രാക്ട് പരിശോധിക്കേണ്ടതുണ്ടെന്നും ഈ കരാര്‍ സംശാസ്പദമാണെന്നും വലിയ ഒരു ഗൂഢാലോചന ഇതിന്റെ പുറകില്‍ ഉണ്
ന്നെും പണം വന്നത് യുഎഇ കോണ്‍സല്‍ ജനറലിന്റെ അക്കൗണ്ടില്‍ നിന്നെന്ന് സിബിഐ പറയുന്നു. റെഡ് ക്രസന്റില്‍ നിന്നല്ല, റെഡ് ക്രസന്റിന്റെ അക്കൗണ്ടില്‍ നിന്ന് കോണ്‍സലേറ്റിലേക്ക് പണം എത്തി, ഇവിടെനിന്നാണ് യൂണിടാക്കിന് കൈമാറിയത് എന്നും സിബിഐ വാദിച്ചു.
സന്ദീപും സ്വപ്നയും കുപ്രസിദ്ധ കള്ളക്കടത്തുകാരാണെന്ന വാദമാണ് സിബിഐ ഹൈക്കോടതിയില്‍ ഉയര്‍ത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും പദ്ധതിക്ക് വേണ്ടി ഇടപെട്ടെന്നും ലൈഫ് മിഷന് നല്‍കിയ രേഖകള്‍ ഇവരുടെ കൈവശം എങ്ങനെയെത്തി എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചു. പദ്ധതിയുടെ എം ഒ യു ഹൈജാക്ക് ചെയ്തത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറാണെന്നും എഫ് സിആര്‍ എ നിയമം കേസില്‍ നിലനില്‍ക്കുമെന്നും സിബിഐ വ്യക്തമാക്കി.
Post Your Comments