തിരുവനന്തപുരം: 2023 ഇൽ എല്ലാവർക്കും കുടിവെള്ളം എന്ന പദ്ധതി കേരളം സർക്കാർ ഇന്ന് ഉൽഘാടനം ചെയ്യുമ്പോൾ, കേന്ദ്ര സർക്കാർ ഇതിനായി നൽകിയ കോടികൾ ഇതിനായി ഉപയോഗിച്ചില്ലെന്ന യാഥാർഥ്യം കൂടി മുഖ്യമന്ത്രി മനഃസാക്ഷിക്കുത്തില്ലാതെ തുറന്ന് പറയണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. കുടിവെള്ള പദ്ധതി കേരള സർക്കാരിന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ട് നടത്തുന്ന പ്രചരണ കോലാഹലങ്ങൾ എത്ര കണ്ട് അപഹാസ്യമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. കേന്ദ്രത്തിന്റെ കൂടി പണത്തിൽ നിന്നാണ് കേരളത്തിലെ മന്ത്രിമാർ ചിത്രസഹിതം “കുടിവെള്ള പദ്ധതി കേരള സർക്കാർ “എന്ന പത്രപരസ്യത്തിന് പണം ചെലവഴിച്ചത്. രാഷ്ട്രീയ സത്യസന്ധതയും മാന്യതയും ഉണ്ടെങ്കിൽ
പ്രധാന മന്ത്രിയുടെ കൂടി ചിത്രം ചേർത്തേനെയെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പരിഹസിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
2023 ഇൽ എല്ലാവർക്കും കുടിവെള്ളം എന്ന പദ്ധതി കേരളം സർക്കാർ ഇന്ന് ഉൽഘാടനം ചെയ്യുമ്പോൾ, കേന്ദ്ര സർക്കാർ ഇതിനായി നൽകിയ കോടികൾ ഇതിനായി ഉപയോഗിച്ചില്ലെന്ന യാഥാർഥ്യം കൂടി മുഖ്യമന്ത്രി മനഃസാക്ഷിക്കുത്തില്ലാതെ തുറന്ന് പറയണം.
67 ലക്ഷം ഗ്രാമീണ ഭവനങ്ങളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ വര്ഷം 10 ലക്ഷം വീടുകളിൽ കുടിവെള്ളം എത്തിക്കാനാണ് കേന്ദ്രം 101 കോടി രൂപ ഗ്രാന്റ് – ഇൻ – എയ്ഡ് നൽകിയത്. പക്ഷേ , 85,000 വീടുകളിൽ മാത്രമേ വെള്ളം എത്തിച്ചിട്ടുള്ളു.
62 കോടി രൂപ മാത്രമാണ് സർക്കാർ ചെലവഴിച്ചത്. സംസ്ഥാന വിഹിതത്തിൽ 44 കോടി രൂപയും ചെലവഴിച്ചില്ല. ഈ വര്ഷം 404.24 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. അതിൽ 113.34 കോടി രൂപ കഴിഞ്ഞ 6 മാസത്തിനിടയിൽ നൽകി കഴിഞ്ഞു. എന്നാൽ കേന്ദ്രഫണ്ടിൽ 19.4 കോടി രൂപയും സംസ്ഥാന വിഹിതത്തിൽ 18.5 കോടി രൂപയും മാത്രമേ ചെലവഴിച്ചിട്ടുള്ളു. ഇതിനും പുറമെ, 15 ആം ധനകാര്യ കമ്മീഷന്റെ ഗ്രാന്റായി 1,628 കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ 50 ശതമാനം തുക കുടിവെള്ള പദ്ധതിക്ക് വേണ്ടി വിനിയോഗിക്കണമെന്ന് കേന്ദ്രം നിഷ്ക്കര്ഷിച്ചിട്ടുണ്ട്.
വസ്തുതകൾ ഇതായിരിക്കെ കുടിവെള്ള പദ്ധതി കേരള സർക്കാരിന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ട് നടത്തുന്ന പ്രചരണ കോലാഹലങ്ങൾ
എത്രകണ്ട് അപഹാസ്യമാണെന്ന് ജനങ്ങൾ തിരിച്ചറിയണം. കേന്ദ്രത്തിന്റെ കൂടി പണത്തിൽ നിന്നാണ് കേരളത്തിലെ മന്ത്രിമാർ ചിത്രസഹിതം
“കുടിവെള്ള പദ്ധതി കേരള സർക്കാർ “എന്ന പത്രപരസ്യത്തിന് പണം ചെലവഴിച്ചത്. രാഷ്ട്രീയ സത്യസന്ധതയും മാന്യതയും ഉണ്ടെങ്കിൽ
പ്രധാന മന്ത്രിയുടെ കൂടി ചിത്രം ചേർത്തേനെ !
സത്യം മൂടി വെക്കുന്ന കപട രാഷ്ട്രീയത്തിന് എത്രനാൾ നിലനിൽക്കാനാവും..??കേന്ദ്രം നൽകിയ പണം പാഴാക്കിയതോ വകമാറ്റി ചെലവഴിച്ചതോ? പാവപ്പെട്ട ഗ്രാമീണർക്ക് കുടിക്കാൻ വെള്ളം
കൊടുക്കുന്നതിലെങ്കിലും ശുഷ്‌കാന്തി കാട്ടേണ്ടതല്ലേ?കേരള സർക്കാർ കുടിവെള്ളം കൊണ്ട് രാഷ്ട്രീയം കളിക്കുന്നു, നഷ്ടപ്പെടുന്നത് പാവങ്ങൾക്ക് കുടിവെള്ളം.
Post Your Comments