KeralaLatest NewsNews

കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ, ഇടുക്കിയിൽ 73കാരന്‍ ബാങ്ക് വായ്പ വീട്ടാനാവാത്ത ദുഃഖത്തില്‍ ജീവനൊടുക്കി

ഇടുക്കി: നിരവധി കര്‍ഷകര്‍ കടബാധ്യതമൂലം ജീവന്‍ ഒടുക്കിയിട്ടുള്ള ഇടുക്കിയിൽ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. ക്ഷീരകർഷകനായ കഞ്ഞിക്കുഴി, മാമച്ചൻകുന്ന് സ്വദേശി കണ്ടത്തിങ്കൽ വീട്ടിൽ ചെറിയാൻ ചാക്കോ എന്ന കുര്യാച്ചൻ ആണ് മരിച്ചത്. 73 വയസ്സായിരുന്നു. രാത്രി വീടിന് സമീപമുള്ള വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Read also: പൊരുതി നേടിയ പാലായെ കൈവിടില്ല; ജോസിനായി ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് എൻസിപി

പശുക്കളെ വാങ്ങുന്നതിനും കൃഷി ആവശ്യത്തിനുമായി സഹകരണ ബാങ്കിൽനിന്നും വ്യക്തികളിൽനിന്നും കുര്യാച്ചൻ ലോണെടുത്തിരുന്നു. മാസങ്ങളായി ഇതിന്റെ അടവ് മുടങ്ങിയിരുന്നതായി ബന്ധുക്കൾ പറയുന്നു. ഈ മനോവിഷമത്തിലാകും ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം.

shortlink

Post Your Comments


Back to top button