Latest NewsNewsIndia

വീണ്ടും ഭൂചലനം : ഇത്തവണ തീവ്രത 4.2

ശ്രീനഗർ : വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ലഡാക്കിൽ വ്യാഴാഴ്ച രാവിലെ 9:22 ന് ആയിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയെന്നും 10 കിലോമീറ്റർ താഴ്ചയിലായിരുന്നു ഭൂചലനമെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. പരിക്കുകളോ, ആളപായമോ, നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്‌തിട്ടിട്ടില്ല.

Also read : ബിജെപിയുടെ പുതിയ നാഷണൽ വൈസ് പ്രസിഡന്റ്‌ ശ്രി അബ്ദുള്ള കുട്ടിയെ നേരിട്ട് കണ്ട് അഭിനന്ദിച്ചു; അബ്ദുള്ള കുട്ടിക്ക് ആശംസകളുമായി നടൻ കൃഷ്ണകുമാറും കുടുംബവും; മനം നിറഞ്ഞ് ആരാധകർ

നേരത്തെ ഒക്ടോബർ ആറിന് ഇവിടെ ഭൂചലനമുണ്ടായി. ലഡാക്കിലെ ലേയിൽ നിന്ന് 174 കിലോമീറ്റർ കിഴക്കായി, ചൊവ്വാഴ്ച 5:13 ന് ആയിരുന്നു റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപെട്ടത്. കഴിഞ്ഞ ഒരു മാസത്തിനിടെ ജമ്മു കശ്മീരലും, ലഡാകിലും നേരിയ ഭൂചലങ്ങൾ റിപ്പോർ ട്ട് ചെയ്തിരുന്നു . സെപ്റ്റംബർ 26 ന് ലഡാക്കിൽ റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button