ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് രോഗികൾ ആയത് 78,524 പേർ. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 68,35,656 ആയി. മരണ സംഖ്യ 1,05,526 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് മരണമടഞ്ഞത് 971 പേരാണ്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 9,02,425 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 58,27,705 പേര് രോഗമുക്തരായി. 85.25 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മരണ നിരക്ക് 1.54 ശതമാനവും. മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്.
അതേസമയം, കേരളത്തിലും രോഗികളുടെ എണ്ണം വർധിക്കുകയാണ്. സംസ്ഥാനത്ത് ഇന്നലെ10,606 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 22 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. നാല് ജില്ലകളില്‍ പുതിയ കോവിഡ് കേസുകൾ ആയിരം കടന്നു.
Post Your Comments