Latest NewsKeralaNews

കണക്കിൽപ്പെടാത്ത ലക്ഷങ്ങൾ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്; പരിശോധനയ്ക്ക് എത്തുമ്പോൾ പി ടി തോമസ് എംഎൽഎയും സ്ഥലത്ത്

കൊച്ചി : ഇടപ്പളളിയിൽ നിന്നും കണക്കിൽപ്പെടാത്ത 88 ലക്ഷം രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്. അഞ്ചുമന ക്ഷേത്രത്തിനടുത്തുളള രാജീവൻ എന്നയാളുടെ വീട്ടിൽ നിന്നാണ് ഉദ്യോഗസ്ഥര്‍ പണം പിടിച്ചെടുത്തത്‍.

അതേസമയം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുമ്പോൾ പി ടി തോമസ് എംഎൽഎയും ഇവിടെയുണ്ടായിരുന്നു. ഉദ്യോഗസ്ഥർ എത്തിയതിന് തൊട്ടുപിന്നാലെ എംഎൽഎ ഇവിടെ നിന്ന് പോവുകയും ചെയ്തു.

പണം കണ്ടെടുത്ത വീടിന്‍റെ ഉടമയായ രാജീവനിൽ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണൻ എന്നയാളും ഇവിടെയുണ്ടായിരുന്നു. ഇയാൾ കൊണ്ടുവന്ന പണമെന്നാണ് കരുതുന്നത്. ഈ പണമിടപാടിൽ എംഎൽഎയ്ക്ക് എന്താണ് പങ്കെന്ന് ആദായനികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

എന്നാൽ, രാധാകൃഷ്ണന് ഭൂമിത്തർക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എംഎൽഎ എത്തിയതെന്നുമാണ് സ്ഥലമുടമയായ രാജീവന്‍റെ വിശദീകരണം. അതേസമയം വിഷയത്തില്‍ പി ടി തോമസ് എംഎല്‍എയെ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button