COVID 19KeralaLatest NewsNews

കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികൾക്ക് നൽകിയ ഭക്ഷണത്തിൽ പുഴുവെന്ന് പരാതി

പള്ളിക്കത്തോട്: കോവിഡ് ചികിത്സ കേന്ദ്രത്തിൽ രോഗികള്‍ക്ക് നല്‍കിയ ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി പരാതി. തെക്കുംതല കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രാഥമിക കൊറോണ ചികിത്സാ കേന്ദ്രത്തിലാണ് സംഭവം.

Read Also : രോഗികളുടെ എണ്ണം കൂടുന്നു ; സൗജന്യ കോവിഡ് പരിശോധന സൗകര്യം പിന്‍വലിക്കാന്‍ സർക്കാർ തീരുമാനം

ചികിത്സ കേന്ദ്രത്തിലെ ബി ബ്ലോക്കില്‍ ബുധനാഴ്ച ഉച്ചയ്ക്ക് വിതരണം ചെയ്ത ചോറുപൊതിയിലാണ് പുഴുവിനെ കണ്ടെത്തിയത്. പുഴുവിനെ കണ്ടതോടെ രോഗികള്‍ ഭക്ഷണം കഴിച്ചില്ല. പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസിലും വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് രോഗികള്‍ പറഞ്ഞു.

ഉച്ചഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ നിലവിലുള്ള കരാറുകാരനെ മാറ്റി പുതിയ കരാറുകാരനെ ചുമതലപ്പെടുത്തിയതായി അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി എബ്രഹാം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button