കുവൈറ്റ്: ഒരു ദിവസം മാത്രം മയക്കുമരുന്ന് കേസില്‍ അറസ്റ്റു ചെയ്യുന്നത് ഇരുപതോളം പേരെന്ന് കുവൈറ്റ്. മയക്കുമരുന്ന് വിതരണക്കാരെയും, മയക്കുമരുന്നിന് അടിമപ്പെട്ടവരെയും ഉള്‍പ്പെടെയാണ് ഒരു ദിവസം ഇരുപതോളം പേരെ പിടികൂടുന്നത്.
Read Also: കുവൈറ്റില്‍ പുതിയ ഭരണാധികാരിയെ തെഞ്ഞെടുത്തു
കുവൈറ്റ് പൗരന്മാരും, ജിസിസി പൗരന്മാരും, അറബികളും, ഏഷ്യക്കാരും മറ്റ് രാജ്യങ്ങളില്‍ നിന്നുമുളളവരും ഉള്‍പ്പെടെയാണ് അറസ്റ്റിലാവുന്നത്. രാജ്യത്തെ ജയിലുകളില്‍ പ്രതികളെ പാര്‍പ്പിക്കുന്നതിനും പ്രതികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആഭ്യന്തര മന്ത്രാലയത്തിന് സമ്മര്‍ദ്ദമുണ്ടെന്ന് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അറസ്റ്റിലായ വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തോട് അതാത് രാജ്യങ്ങളിലെ എംബസികളെ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
Post Your Comments