Latest NewsNewsIndia

കാർഷിക നിയമം: രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഇന്ന് സമാപിക്കും

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് സമാപിക്കും. സമാപന സമ്മേളനം ഹരിയാനയിലെ കര്‍ണാലിലാണ് വൈകിട്ട് നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്ന് ആരംഭിച്ച് ജാഥ ഇന്നലെ ഹരിയാനയിലെത്തി.

Read also: കോണ്‍ഗ്രസും ബിജെപിയും സിപിഐയും എതിർത്തിട്ടും ലൈഫ് പദ്ധതിക്ക് സിപിഎം കൂടിയ വിലക്ക് ഏറ്റെടുത്തത് സ്വന്തക്കാരുടെ ഭൂമി

ഇന്ന് രാവിലെ പീപ്പ്‌ലി മണ്ഡിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം, നിലോഖേരി വഴി കര്‍ണാലില്‍ അവസാനിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ സിര്‍സയിലെ വീടിന് മുന്നില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് പ്രതിഷേധ ധര്‍ണയും നടത്തും. മേഖലയില്‍ സുരക്ഷാസന്നാഹം ശക്തമാക്കി.

അതേസമയം, പഞ്ചാബിൽ ക​ര്‍​ഷ​ക നി​യ​മ​ത്തി​നെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ല്‍ രാഹുലിനൊപ്പം വേ​ദി പ​ങ്കി​ട്ട പ​ഞ്ചാ​ബ് ആ​രോ​ഗ്യ​മ​ന്ത്രി ബ​ല്‍​ബീ​ര്‍ സിം​ഗ് സി​ന്ധു​വി​ന് ഇന്നലെ കോ​വി​ഡ് സ്ഥിരീകരിച്ചിരുന്നു. പ​നി​യും തൊ​ണ്ട​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

ബ​ല്‍​ബീ​ര്‍ സിം​ഗി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹ​വു​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ല്‍ വ​ന്ന​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.

shortlink

Post Your Comments


Back to top button