സ്റ്റോക്ഹോം : ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. റോജര്‍ പെന്റോസ്, റെന്‍ഹാഡ് ഗെന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നീ മൂന്ന് ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പുരസ്‌കാരം പങ്കിട്ടിരിക്കുന്നത്. താമോഗര്‍ത്തങ്ങള്‍ അഥവാ ബ്ലാക്ക് ഹോള്‍സിനെ സംബന്ധിച്ച പഠനങ്ങള്‍ക്കാണ് അംഗീകാരം. 10 മില്യണ്‍ സ്വീഡിഷ് ക്രോണറാണ് സമ്മാന തുക.
യു.കെയിലെ ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയിലെ റോജര്‍ പെന്റോസിനാണ് സമ്മാനതുകയുടെ പകുതി ലഭിക്കുന്നത്. മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്‌സ്ട്രാടെറസ്ട്രിയല്‍ ഫിസിക്‌സിലെ ( ജര്‍മനി ) റെന്‍ഹാഡ് ഗെന്‍സല്‍, കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ആന്‍ഡ്രിയ ഗെസ് എന്നിവര്‍ക്ക് ബാക്കി പകുതി തുക വീതിച്ച് നല്‍കും.
Post Your Comments