Latest NewsKeralaNews

സ്വര്‍ണക്കടത്ത് കേസ് : പ്രതികളുടെ ലക്ഷ്യം തീവ്രവാദ പ്രവര്‍ത്തനവും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കലും : അന്വേഷണം നടക്കേണ്ടത് യുഎഇ കേന്ദ്രീകരിച്ചാണെന്ന് എന്‍ഐഎ

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ലക്ഷ്യം തീവ്രവാദ പ്രവര്‍ത്തനവും രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കലുമാണെന്ന് എന്‍ഐഎ.. അന്വേഷണം നടക്കേണ്ടത് യുഎഇ കേന്ദ്രീകരിച്ചാണെന്ന് എന്‍ഐഎ വ്യക്തമാക്കി.സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് എന്‍ഐഎ ഇക്കാര്യം വ്യക്തമാക്കിയത്. സ്വര്‍ണ്ണക്കടത്തുകാര്‍ യുഎഇ സുരക്ഷിത കേന്ദ്രമാക്കി മാറ്റുന്നുവെന്നും ഉപജീവന മാര്‍ഗമായിട്ടല്ല പ്രതികള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നും എന്‍ഐഎ വ്യക്തമാക്കി.

കേസില്‍ ഇതുവരെ പിടിക്കപ്പെട്ടവര്‍ വലിയ സ്വാധീന ശേഷി ഉള്ളവരാണ്. അതിനാല്‍ തന്നെ പ്രതികള്‍ക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുത്. പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ വലിയ തോതില്‍ സ്വര്‍ണ്ണക്കടത്ത് നടക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം എന്‍ഐഎയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചേക്കാമെന്നും സെന്‍ട്രല്‍ ഇക്കണോമിക്സ് ഇന്റലിജന്‍സ് ബ്യൂറോ അറിയിച്ചിരുന്നു. അതിനാന്‍ തന്നെ സ്വര്‍ണ്ണക്കടത്തിലെ പണം എങ്ങോട്ട് പോകുന്നു. എന്തെല്ലാം ചെയ്യുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

ഉപജീവന മാര്‍ഗം എന്ന നിലയില്ല പ്രതികളില്‍ ആരും സ്വര്‍ണ്ണക്കടത്ത് നടത്തിയത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് എന്‍ ഐ എ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button