![](/wp-content/uploads/2020/10/edi.jpg)
വാഷിംഗ്ടണ്‍ ഡിസി: വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാൻ ഹാലൻ അന്തരിച്ചു. 65 വയസ്സായിരുന്നു. ചൊവ്വാഴ്ച ആണ് ക്യാൻസർ മൂലം വാൻ ഹാലൻ അന്തരിച്ചത്. ഡച്ച്- അമേരിക്കൻ സംഗീതജ്ഞനായ അദ്ദേഹം തൊണ്ടയിൽ അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
Read also: ലൈഫ് മിഷൻ തട്ടിപ്പ്: സർക്കാരിനെ വെട്ടിലാക്കി വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്
വാൻ ഹാലൻ റോക്ക് ബാൻഡിന്റെ സഹസ്ഥാപകനായിരുന്നു എഡ്ഡി വാൻ ഹാലൻ. 1984ൽ അമേരിക്കയിലെ ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയ ജംപ് എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സൃഷ്ടാവ് കൂടിയായിരുന്നു എഡ്ഡി വാൻ ഹാലൻ. റോളിംഗ് സ്റ്റോൺ മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മികച്ച 100 ഗിറ്റാറിസ്റ്റുകളുടെ പട്ടികയിൽ എട്ടാം സ്ഥാനമാണ് എഡ്ഡി വാൻ ഹാലെന് ലഭിച്ചത്.
Post Your Comments