ചർമ്മ സൗന്ദര്യത്തിനായി പണവും സമയവും ചെലവഴിക്കുന്നവരാണ് ഭൂരിഭാഗം പേരും. പരസ്യങ്ങളില്‍ കാണുന്ന ക്രീമുകളെല്ലാം വാങ്ങി പരീക്ഷിക്കും. ചിലത് പെട്ടെന്ന് ഫലം തരുമെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകും. എന്നാൽ ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാതെ വീട്ടില്‍ തന്നെ മുഖം സുന്ദരമാക്കുന്നതിനുള്ള അഞ്ച് കിടിലന്‍ ടിപ്സ് ഇതാ……………..
കടലമാവും പരിപ്പും
അരക്കപ്പു കടലമാവും അരക്കപ്പു പരിപ്പും ചേർത്ത് നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം ചേർത്ത് പേസ്റ്റു രൂപത്തിലാക്കുക. ഇതു മുഖത്തു പുരട്ടിയതിനു ശേഷം ഉണങ്ങിക്കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും കറുത്ത പാടുകൾ നീക്കം ചെയ്യാനും ഉത്തമമാണ് കടലമാവും പരിപ്പും.
തേനും ഓറഞ്ചും
മൂന്നു ടേബിൾ സ്പൂൺ തേനും അര കപ്പ് ഓറഞ്ച് നീരും നന്നായി മിക്സ് ചെയ്യുക. ഈ മിശ്രിതം മുഖത്തു പുരട്ടുക. നന്നായി ഉണങ്ങിയതിനുശേഷം കഴുകിക്കളയാം, ഇത് മുഖത്തെ പാടുകൾ നീക്കം ചെയ്ത് ഫ്രഷ് ലുക് നൽകും.
മഞ്ഞളും തൈരും
അരക്കപ്പ് തൈരിലേക്ക് രണ്ടു ടീസ്പൂണ്‍ മഞ്ഞൾപ്പൊടി ചേർക്കുക. ഈ പേസ്റ്റ് മുഖത്തു പുരട്ടി പതിനഞ്ചു മിനിറ്റോളം വെക്കുക. ഉണങ്ങിയതിനുശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം. മഞ്ഞൾ മുഖത്തിനു തിളക്കം നൽകുന്നതിനൊപ്പം തന്നെ പ്രായമാകുന്നതിനെ തടയുകയും ചെയ്യും.
പഴം, തൈര്, തേൻ
ഒരു പഴം ഉടച്ച് അതിലേക്ക് രണ്ടു ടേബിൾസ്പൂൺ തൈര് ചേർക്കുക. ഇതിലേക്ക് അൽപം തേനും ചേർത്ത് കട്ടിയാക്കുക. ഈ പേസ്റ്റ് മുഖത്തു പുരട്ടി ഉണങ്ങുന്നതു വരെ വച്ചതിനു ശേഷം നീക്കം ചെയ്യാം. മൃതകോശങ്ങളെ നീക്കം ചെയ്ത് ചുളിവുകൾ ഇല്ലാതാക്കാൻ കഴിവുള്ള മിശ്രിതമാണിത്.
മുട്ടയുടെ മഞ്ഞയും തേനും
രണ്ടു ടേബിൾ സ്പൂൺ തേനിലേക്ക് മൂന്നു തുള്ളി വെള്ളം ചേർക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ നന്നായി അടിച്ചെടുത്തത് യോജിപ്പിച്ച് പേസ്റ്റാക്കി മുഖത്തു പുരട്ടാം. ഉണങ്ങിയതിനു ശേഷം നീക്കം ചെയ്യാം. മുട്ടയുടെ മഞ്ഞയും തേനും ചർമത്തെ പുഷ്ടിപ്പെടുത്തും.
Post Your Comments