
ലക്‌നൗ : ഹത്രാസിൽ കൂട്ട ബലാത്സംഗത്തിനിരയായി ദളിത് പെൺകുട്ടി കൊല്ലപ്പെട്ട സംഭവം മുതലെടുത്ത് ജാതി ലഹള സൃഷ്ടിക്കാൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ കേസ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ എഐസിസി സെക്രട്ടറിയുമായ ശ്യോരാജ് ജീവൻ വാത്മീകിക്കെതിരെയാണ് കേസ് എടുത്തത്. ജനങ്ങൾക്കിടയിൽ ജാതി സ്പർദ്ധയുണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് കേസ്.
ജാതി സ്പർദ്ധ വളർത്തുന്ന തരത്തിൽ ജീവൻ വാത്മീകി നടത്തിയ പരാമർശങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
ഞങ്ങളുടെ സഹോദരിമാരെയും മക്കളെയും ഉപദ്രവിക്കുന്ന തെമ്മാടികളുടെ കൈകൾ ഛേദിക്കുമെന്നായിരുന്നു വാത്മീകിയുടെ പരാമർശം. എല്ലാ ജാതികളിലും രാക്ഷസൻമാർ ഉണ്ട്. താക്കൂർമാരെ സംബന്ധിച്ചിടത്തോളം അവർ ആരാണ്? താക്കൂർ ക്ഷത്രിയരാണ് ക്ഷത്രിയർ സ്ത്രീകളെ ഉപദ്രവിക്കരുത്. സ്ത്രീകളെ സംരക്ഷിക്കണം.
വാത്മീകി സഹോദരിമാരെയോ, കുട്ടികളെയോ നോട്ടംവയ്ക്കുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും. അത് താക്കൂർ, ജാട്, മുസ്ലീം സമുദായത്തിൽപ്പെട്ട ആരാണെങ്കിലും വെറുതെവിടില്ല. അവരുടെ കൈകൾ അറുക്കുമെന്നുമായിരുന്നു വാത്മീകി ഹത്രാസിൽ എത്തി പറഞ്ഞത്.
Post Your Comments