Latest NewsNewsIndia

എസ്​.ബി.ഐയുടെ ചെയര്‍മാൻ ഇനി ദിനേശ് കുമാര്‍ ഖാര

1984 ല്‍ പ്രൊബേഷണറി ഓഫീസറായി എസ്‌.ബി‌.ഐയില്‍ എത്തിയ ഖാര​ 2017 ഏപ്രിലില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്‌.ബി‌.ഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു വ്യക്തിയാണ്​.

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി ദിനേശ് കുമാര്‍ ഖാരയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. മുൻ ചെയര്‍മാനായിരുന്ന രജനിഷ് കുമാര്‍ മൂന്നുവര്‍ഷത്തെ കാലാവധി ചൊവ്വാഴ്ച പൂര്‍ത്തിയാക്കിയതോടെയാണ്​ ദിനേശ്​ കുമാര്‍ ചെയര്‍മാനായത്​. അധികാരമേറ്റെടുക്കുന്നത്​ മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ്​ നിയമനമെന്ന്​ ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. കഴിഞ്ഞ മാസം ബാങ്ക് ബോര്‍ഡ് ബ്യൂറോ (ബി.ബി.ബി) ഖാരയെ ചെയര്‍മാന്‍ പദവി​യിലേക്ക്​ ശുപാര്‍ശ ചെയ്തിരുന്നു.
ബാങ്കിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടര്‍മാരില്‍ നിന്നാണ് ചെയര്‍മാനെ നിയമിച്ചു വരുന്നത്​. 2017 ല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചവരില്‍ ഖാരയും ഉണ്ടായിരുന്നു.

2016 ആഗസ്റ്റില്‍ മൂന്നുവര്‍ഷത്തേക്കാണ്​ ദിനേശ്​ ഖാരയെ എസ്‌.ബി.‌ഐ മാനേജിങ്​ ഡയറക്ടറായി നിയമിച്ചിരുന്നത്​. എന്നാല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ്​ പരിഗണിച്ച്‌​ 2019 ല്‍ കാലാവധി രണ്ട് വര്‍ഷത്തേക്ക്​ കൂടി നീട്ടി നല്‍കുകയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ഫാക്കല്‍റ്റി ഓഫ് മാനേജ്‌മെന്‍റ്​ സ്റ്റഡീസിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ ഖാര എസ്‌.ബി‌.ഐ ഗ്ലോബല്‍ ബാങ്കിങ്​ വിഭാഗം തലവനാണ്. ബോര്‍ഡ് തല പദവി വഹിക്കുന്ന ഇദ്ദേഹം എസ്‌.ബി‌.ഐയുടെ ബാങ്കിങ്​ ഇതര അനുബന്ധ സ്ഥാപനങ്ങളുടെ മേല്‍നോട്ടവും വഹിക്കുന്നുണ്ട്​. മാനേജിങ്​ ഡയറക്ടറായി നിയമിക്കപ്പെടുന്നതിന് മുമ്പ് എസ്‌ബി‌ഐ ഫണ്ട്സ് മാനേജ്‌മെന്‍റ്​ പ്രൈവറ്റ് ലിമിറ്റഡിന്റെ (എസ്‌.ബി‌.ഐ.എം‌.എഫ്) എം.ഡിയും സി.ഇ.ഒയുമായിരുന്നു ദിനേശ്​ ഖാര.

Read Also: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും- കിങ്‌സ് ഇലവൻ പഞ്ചാബും നേർക്കുനേർ

1984 ല്‍ പ്രൊബേഷണറി ഓഫീസറായി എസ്‌.ബി‌.ഐയില്‍ എത്തിയ ഖാര​ 2017 ഏപ്രിലില്‍ അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിള ബാങ്കിനെയും എസ്‌.ബി‌.ഐയില്‍ ലയിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു വ്യക്തിയാണ്​. കോവിഡ് 19 മഹാമാരി മൂലം ബാങ്കിങ്​ മേഖല വലിയ പ്രതിസന്ധി നേരിടുന്ന്​ ഈ സമയത്ത്​ പുതിയ എസ്‌.ബി‌.ഐ ചെയര്‍മാന് വലിയ വെല്ലുവിളിയാണ്​ സ്വീകരിക്കേണ്ടി വരുന്നത്​.

shortlink

Post Your Comments


Back to top button