ബോളിവുഡിനെ ഞെട്ടിച്ച സുശാന്ത് സിംഗ് രജപുത് മരണ കേസുമായി ബന്ധപ്പെട്ട ബോളിവുഡ് മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണിനെ മുംബൈയിലെ മയക്കുമരുന്ന് നിയന്ത്രണ ബ്യൂറോ (എന്‍സിബി) അടുത്തിടെ ചോദ്യം ചെയ്തിരുന്നു.
സംവിധായകൻ ഷാകുന്‍ ബാത്രയുടെ അടുത്ത സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തരാം ഗോവയില്‍ നിന്ന് ചോദ്യം ചെയ്യലിനായി എത്തിയത്. ദീപിക പദുക്കോണ്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനായി വീണ്ടും ഗോവയിലേക്ക് തിരിക്കുമെന്നാണ് സൂചന.
കോളിളക്കം സൃഷ്ട്ടിച്ച സുശാന്ത് സിംഗ് രജ്പുത് മരണ കേസ് അന്വേഷണത്തിനിടെ ദീപികയുടെ ബിസിനസ്സ് മാനേജര്‍ കരിഷ്മയും തമ്മിലുള്ള മയക്കുമരുന്ന് കൈമാറ്റത്തിന്റെ ചാറ്റുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് എന്‍സിബി ദീപികയെ ചോദ്യം ചെയ്തത്.
Post Your Comments