ന്യൂഡൽഹി : കൊറോണ വൈറസ് ബാധിക്കുന്നവരില്‍ പേശീസംബന്ധമായ പ്രശ്നമുണ്ടെന്ന് പഠനം. പേശീവേദന, തലവേദന, ആശയക്കുഴപ്പം, തലകറക്കം, രുചി അല്ലെങ്കില്‍ മണം നഷ്ടപ്പെടല്‍ എന്നിവയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. നേരിയ ആശയക്കുഴപ്പം മുതല്‍ കോമ വരെയുള്ള മാനസിക പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുമെന്നും ചിക്കാഗോയിലെ നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിലെ ന്യൂറോ ഇന്‍ഫെക്ഷ്യസ് ഡിസീസ് തലവന്‍ ഇഗോര്‍ കൊറാല്‍നിക് പറയുന്നു.
എന്‍സൈലോപ്പതിയാണ് കൊവിഡ് ബാധിച്ചവരില്‍ പൊതുവായി കാണപ്പെടുന്നത്. ദീര്‍ഘനേരം നീണ്ടുനില്‍ക്കാത്തതും നേരിയതുമായ ശ്വാസകോശ പ്രശ്നങ്ങളുള്ളവര്‍ക്കും ഏറെക്കാലത്തേക്ക് അപകട സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് ചില രോഗികളില്‍ മാസങ്ങള്‍ തന്നെ തന്നെ നീണ്ടുനില്‍ക്കുമെന്നും അദ്ദേഹം ഫോണില്‍ വ്യക്തമാക്കി.
കൊവിഡ് ബാധിച്ചവരില്‍ എന്‍സെഫലോപ്പതി ബാധിച്ചവരുടെ ശരാശരി പ്രായം 65 വയസ്സാണ്. 55 വയസ്സുള്ളവരുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇത്തരക്കാര്‍ക്ക് ഈ പ്രശ്നങ്ങളില്ല. മസ്തിഷ്ക രോഗങ്ങളുള്ളവരില്‍ കുടുതലും പുരുഷന്മാരാണ്. ഇവരില്‍ രോഗം ബാധിക്കുന്നത് മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് വരെയുള്ള സമയം വളരെ കുറവായിരിക്കും. ഈ അവസ്ഥയുള്ളവരില്‍ നേരത്തെ രക്തസമ്മര്‍ദ്ദമുള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവരായിരിക്കാം.
ആനല്‍സ് ഓഫ ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്ലേഷണല്‍ ന്യൂറോളജി ജേണലിലാണ് പ്രസ്തുുത പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ ചിക്കാഗോ ആസ്ഥാനമായുള്ള ആരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ച 509 രോഗികളില്‍ ന്യൂറോളജിക് ലക്ഷണങ്ങളുടെ ആവൃത്തിയും കാഠിന്യവും പഠനം വിശദീകരിക്കുന്നുണ്ട്.ചൈനയില്‍ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 36 ശതമാനം പേര്‍ക്കും നാഡീ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്പെയിനില്‍ 57 ശതമാനം പേര്‍ക്കും നാഡീ ലക്ഷണങ്ങളാണ് പ്രകടമായിട്ടുള്ളത്.
പഠനവിധേയമാക്കിയ 509 പേരില്‍ 42 ശതമാനം പേരില്‍ നാഡീ ലക്ഷണങ്ങളാണ് പ്രകടമായത്. ഇങ്ങനെയാണ് ഇവരില്‍ കൂടുതല്‍ പേരും രോഗത്തെക്കുറിച്ച് അറിയുന്നത്. 63 ശതമാനം പേരും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്താണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. രോഗം ബാധിച്ച കാലയളവില്‍ തന്നെ 82 ശതമാനം പേരും തിരിച്ചറിഞ്ഞിട്ടുണ്ട്. പേശീവേദന, തലവേദന, എന്‍സെഫലോപ്പതി എന്നീവയാണ് പ്രധാന ലക്ഷണങ്ങള്‍.
Post Your Comments