ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് വന്‍ കൈയടി . ഐഫോണും സാംസംഗും ഇന്ത്യന്‍ മണ്ണിലേയ്ക്ക് . ഇതിന്റെ ഭാഗമായി രാജ്യത്ത് ഉത്പ്പാദനം ആരംഭിക്കാന്‍ അന്താരാഷ്ട്ര കമ്പനികള്‍ ഉള്‍പ്പെടെ 16 കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഐഫോണ്‍, സാംസംഗ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
Read Also : രാജ്യത്ത് ഷഹീന്‍ബാഗ് മോഡല്‍ സമരം ഇനി വേണ്ട : സുപ്രീംകോടതി
സാംസംഗ്, മൈക്രോമാക്‌സ്, ലാവ, ഫോക്‌സ്‌കോണ്‍, ഹോന്‍ ഹായ്, റൈസിംഗ് സ്റ്റാര്‍, വിസ്‌ട്രോണ്‍, പഡ്‌ഗെറ്റ് ഇലക്ട്രോണിക്‌സ്, യുടിഎല്‍ നിയോലിങ്ക്‌സ്, പെഗാട്രോണ്‍ തുടങ്ങിയ കമ്പനികള്‍ക്കാണ് വിവര സാങ്കേതിക മന്ത്രാലയം അംഗീകാരം നല്‍കിയത്. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീമിന്റെ ഭാഗമായാണ് തീരുമാനം. 15,000 രൂപയ്ക്കു മുകളിലുള്ള ഫോണുകളാകും അന്താരാഷ്ട്ര കമ്പനികള്‍ നിര്‍മ്മിക്കുക.
അനുമതി ലഭിച്ച 16 കമ്പനികളും കൂടി അഞ്ചു വര്‍ഷം കൊണ്ട് 10.5 ലക്ഷം കോടിയിലേറെ ഉത്പ്പാദനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കയറ്റുമതിയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടുള്ള പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നത്.മൊത്തം ഉത്പ്പാദനത്തില്‍ 60 ശതമാനവും കയറ്റുമതി ചെയ്യാനാണ് ശ്രമം. ഇതിയിലൂടെ 6.50 ലക്ഷം കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments