ഹത്രാസ്: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുത്ത് ഹാത്രാസ് പൊലീസ്. സെപ്റ്റംബര്‍ 29ന് കോവിഡ് പോസിറ്റീവായ എംഎല്‍എ കുല്‍ദീപ് കുമാര്‍ ഒക്ടോബര്‍ നാലിന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയായിരുന്നു. കോണ്ട്ലിയില്‍ നിന്നുള്ള ആം ആദ്മി എംഎല്‍എ ട്വിറ്ററിലൂടെ സെപ്റ്റംബര്‍ 29നാണ് കോവിഡ് സ്ഥിരീകരിച്ച വിവരം അറിയിച്ചത്.
‘കഴിഞ്ഞ രണ്ട് ദിവസമായി പനിയായിരുന്നു. സംശയത്തെ തുടര്‍ന്ന് കോവിഡ് ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവായി’ എന്നായിരുന്നു അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ 2-3 ദിവസത്തിനുള്ളില്‍ ഞാനുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഒക്ടോബര്‍ നാലിന് കുല്‍ദീപ് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചത്. ഇതോടെയാണ് എംഎല്‍എയ്ക്കെതിരെ യുപി പൊലീസ് കേസെടുത്തത്.
അതേസമയം ഹത്രാസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നടക്കുന്ന സമരങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിട്ടുണ്ട്.
പൗരത്വനിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ അക്രമത്തിന് ശ്രമിച്ചവരെയും കോവിഡ് വ്യാപനത്തിന് ശ്രമിച്ച തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സംരക്ഷിച്ചവരെയും എങ്ങനെയാണ് നേരിട്ടതെന്ന കാര്യം ആരും മറക്കരുത്. അവരെ തുറന്നുകാട്ടുക മാത്രമായിരുന്നില്ല. അത്തരം സംഘങ്ങളെ വേണ്ടവിധം കൈകാര്യം ചെയ്തുവെന്നും യോഗി പറഞ്ഞു.
Post Your Comments