CricketLatest NewsNewsSports

ധോണി പഠിപ്പിച്ചത് ജീവിതം, പുനലൂരിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിയ്ക്കും “, വീഡിയോയുമായി ആരാധകൻ, ഫേസ്ബുക്കില്‍ പങ്കുവെച്ച് സച്ചിൻ ബേബി

സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച എം എസ് ധോണി തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വീഡിയോയുമായി ആരാധകൻ. പ്രവാസി വ്യവസായിയും സിനിമാ നിർമ്മാതാവുമായ പ്രഭിരാജ് നടരാജന്‍ ആണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രിയ താരത്തിനായി സമർപ്പിച്ചത്. “ട്രിബ്യുട്ട് ടു എം എസ് ധോണി ” എന്ന പേരിൽ പുറത്തിറക്കിയ വീഡിയോ , ദേശീയ താരവും കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സച്ചിൻ ബേബി തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.

Read also: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പര്‍ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിനായി ബൂട്ട് കെട്ടും

ഒരു ക്രിക്കറ്റ് താരമെന്ന നിലയിലുള്ള ആരാധന മാത്രമല്ല ഇത്തരം ഒരു വീഡിയോ ചെയ്യാനുള്ള പ്രചോദനമെന്ന് പ്രഭിരാജ് പറയുന്നു. ” റാഞ്ചി പോലെയുള്ള ഒരു സാധാരണ ഗ്രാമത്തിൽ ജനിച്ച്, സ്വന്തം കഴിവുകൊണ്ട് മാത്രം നക്ഷത്ര പദവിയിലേക്ക് ഉയർന്ന വ്യക്തിയാണ് ധോണി. തന്റെ തൊഴിലിൽ അദ്ദേഹം പ്രകടിപ്പിച്ച സമർപ്പണവും അർപ്പണബോധവും നേതൃഗുണവും അപ്രതീക്ഷിത തോൽവികളെ വിജയത്തിലേക്കുള്ള ചവിട്ടുപടി കളായി മാറ്റാനുള്ള കഴിവും അദ്ദേഹത്തിന് മാത്രമുള്ളതാണ്. ജയത്തിൽ കുറഞ്ഞ ഒന്നിനോടും സന്ധിയില്ല എന്ന അദ്ദേഹത്തിന്റെ അടങ്ങാത്ത വാശിയാണ് രണ്ടായിരത്തി പതിനൊന്നിലെ വേൾഡ് കപ്പിൽ മുത്തമിടാനുള്ള ഭാഗ്യം ടീം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. ഇത്തരത്തിൽ, ക്രിക്കറ്റിൽ മാത്രമല്ല, എന്റെ ജീവിതത്തിനു മുഴുവൻ പ്രചോദനം നൽകിയ വ്യക്തിയാണ് അദ്ദേഹം ” അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: ഫോണിൽ നിന്ന് 34 ആപ്ലിക്കേഷനുകള്‍ ഉടൻ ഡിലീറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി ഗൂഗിൾ

ധോണിയുടെ ജീവിത മാതൃക, പുതിയ തലമുറയ്ക്ക് പകർന്നു കൊടുക്കാൻ അദ്ദേഹത്തിനുള്ള ഒരു സമർപ്പണം എന്ന നിലയിൽ ഒരു ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുമെന്നും അതിന് ” എം എസ് ധോണി ക്രിക്കറ്റ് അക്കാദമി ” എന്ന് നാമകരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത രഞ്ജി താരം സുനിൽ സാമും ആയി ചേർന്നായിരിയ്ക്കും അക്കാദമി ആരംഭിക്കുക . നാട്ടിലെ സാധാരണക്കാരായ കുട്ടികൾക്ക്, അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഇത് സഹായകമാകുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഷാർജ ആസ്ഥാനമായ എരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ പ്രഭിരാജ്, ഏരീസ് ഗ്രൂപ്പ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനും , കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് ക്രിക്കറ്റ് ടീം അംഗവും കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button