COVID 19KeralaNews

തലസ്ഥാനത്ത് കൊവിഡ് രൂക്ഷം, ഇന്ന് 989 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ജില്ലയില്‍ ഇന്ന് 989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 892 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. 850 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് 16 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ജില്ലയില്‍ കൊവിഡ് സ്ഥിരീകിച്ചിട്ടുണ്ട്. ഇന്ന് ഒമ്പത് മരണമാണ് ജില്ലയില്‍ കൊവിഡ് മൂലമെന്ന് കണ്ടെത്തിയത്.

read also :സംസ്ഥാനത്ത് സ്ഥിതി ഗുരുതരം ; ഇന്ന് 7871 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി ബ്രിഗിറ്റ് (70), നേമം സ്വദേശി ശ്രീധരന്‍ (63), വലിയതുറ സ്വദേശി ആന്റണി മോറൈസ് (64), നെല്ലിവിള സ്വദേശിനി ഗിരിജ (59), കോവളം സ്വദേശി ഷാജി (37), അമരവിള സ്വദേശി താജുദ്ദീന്‍ (62), ചെമ്ബന്തി സ്വദേശി ശ്രീനിവാസന്‍ (71), തിരുമല സ്വദേശി വിജയബാബു (61), ഫോര്‍ട്ട് സ്വദേശി ശങ്കര സുബ്രഹ്മണ്യ അയ്യര്‍ (78) എന്നിവരാണ് മരണപ്പെട്ടത്. അതേസമയം കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 4981 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button