Latest NewsNews

‘അന്താരാഷ്ട്ര അതിര്‍ത്തികളേയും രാജ്യങ്ങളുടെ അഖണ്ഡതയേയും മാനിക്കുന്നവരാണ് ഇന്ത്യ’; കേന്ദ്രവിദേശകാര്യ മന്ത്രി

ടോക്കിയോ : തര്‍ക്കങ്ങളെ സമാധാന പരമായി പരിഹരിക്കുന്നതിനും അന്താരാഷ്ട്ര അതിര്‍ത്തികളേയും രാജ്യങ്ങളുടെ അഖണ്ഡതയേയും മാനിക്കുന്നവരാണ് ഇന്ത്യയെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ജപ്പാനിലെ ടോക്കിയോവിലെ ക്വാഡ് ഉച്ചകോടിയില്‍ ആമുഖ പ്രസംഗം നടത്തുകയായിരുന്നു എസ്.ജയശങ്കര്‍. നിയമങ്ങളും നയങ്ങളും പാലിക്കപ്പെടുന്ന ഒരു ലോക വ്യവസ്ഥയെ അംഗീകരിക്കാന്‍ പ്രതിജ്ഞാബദ്ധമായ രാജ്യമാണ് ഇന്ത്യയെന്നും ജയശങ്കർ പറഞ്ഞു. ചൈനയുടെ പേരെടുത്ത് പറയാതെ ആയിരുന്നു ജയശങ്കറിൻറെ പരാമർശം.

നാലു രാജ്യങ്ങളും ജനാധിപത്യ സംവിധാനങ്ങളെ മുറുകെ പിടിക്കുന്നതാണ് ക്വാഡ് കൂട്ടായ്മയുടെ പ്രത്യേകതയെന്നും ജയശങ്കർ പറഞ്ഞു. ലോകത്തെ എല്ലാരാജ്യ ങ്ങളെയും സഹായിക്കാനുള്ള മനോഭാവം പുലര്‍ത്തുന്നു എന്നതാണ് അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ കൂട്ടിയിണക്കുന്ന സുപ്രധാന ഘടകമെന്നും ജയശങ്കര്‍ വ്യക്തമാക്കി.

അമേരിക്ക, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവരടങ്ങുന്ന നാലു സുപ്രധാന രാജ്യങ്ങളുടെ പെസഫിക് മേഖല സമ്മേളനത്തിലാണ് ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായിരിക്കുന്നത്. പെസഫിക് മേഖലയിലെ സമുദ്രസുരക്ഷയിലടക്കം ഇന്ത്യ നിര്‍ണ്ണായക പങ്കുവഹിക്കണമെന്ന അമേരിക്കയുടെ അഭ്യര്‍ത്ഥന ഇന്ത്യന്‍ നാവികസേനയ്ക്ക് വലിയ പങ്കാളിത്തമാണ് നല്‍കിയിരിക്കുന്നത്.

സമ്മേളനത്തില്‍ അമേരിക്കയുടെ സ്റ്റേറ്റ് സെക്ട്രട്ടറി മൈക്ക് പോംപിയോ, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാറൈസ് പെയിന്‍, ജപ്പാന്‍ വിദേശകാര്യമന്ത്രി തോഷി മിറ്റ്‌സു മോതേഗി എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button