Latest NewsNews

മതത്തേ പറ്റി ചൂടേറിയ വാഗ്വാദം; പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട സഹപ്രവര്‍ത്തകനെ അദ്ധ്യാപകൻ വെടിവെച്ചു കൊന്നു

പെഷവാര്‍: പാക്കിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ നഗരമായ പെഷവാറിൽ അഹ്മദി ന്യൂനപക്ഷത്തിൽ പെട്ട പ്രൊഫസറെ സഹപ്രവര്‍ത്തകനായ മറ്റൊരു പ്രൊഫസർ വെടിവെച്ചു കൊന്നു. പ്രൊഫ. ഫാറൂഖ് മാഡിന്റെ വെടിയേറ്റ് മറ്റൊരു പ്രൊഫ. നയീം ഖട്ടക് ആണ് കൊല്ലപ്പെട്ടത്. വെടിവെച്ച്‌ കൊല്ലുന്നതിന്റെ തലേദിവസം മതപരമായ കാര്യങ്ങളിൽ ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചത്. കോളേജിലേക്ക് പോകുകയായിരുന്ന പ്രൊഫസര്‍ നയീം ഖട്ടക് സഞ്ചരിച്ച കാറിന് നേരെ പ്രൊഫ. ഫാറൂഖ് വെടി ഉതിര്‍ക്കുക ആയിരുന്നു.

Read also: സ്വര്‍ണക്കടത്തിൽ കുരുക്ക് മുറുക്കി കസ്റ്റംസ്; ഇടത് കൗൺസിലർ കാരാട്ട് ഫൈസൽ കുടുങ്ങും

സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ഖട്ടക് അഹ്മദി സമുദായത്തിൽപ്പെട്ടത് മൂലം നിരവധി ആക്രമണങ്ങൾ നേരിട്ടിരുന്നതായി പാക്കിസ്ഥാനിലെ അഹ്മദി സമുദായത്തിന്റെ വക്താവ് സലീം ഉദ്ദീൻ പറഞ്ഞു. ഇസ്ലാം മത തീവ്രവാദികള്‍ പലതവണ അഹമ്മദി കമ്മ്യൂണിറ്റിയിലുള്ളവരെ അക്രമിച്ചിട്ടുണ്ട്. അഹ്മദികൾക്ക് സംരക്ഷണം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button