KeralaLatest NewsNewsCrime

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം : വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് മകളെ ക്രൂരമായി മർദ്ദിച്ച് പിതാവ്. സംഭവത്തെ തുടർന്ന് പിതാവ് കലയപുരം പെരുങ്കുളം മുറിയിൽ, റേഷൻകടമുക്കിൽ, മുകളിലഴികത്ത് വീട്ടിൽ സുകുമാരപിള്ളയെ പോലീസ് അറസ്റ്റു ചെയ്തു.

മോഷണം നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് സുകുമാരപിള്ള 19 വയസുളള മകളെ  കമ്പിവടിക്ക് ക്രൂരമായി മർദിച്ചത്. പെൺകുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നു തന്നെ ഫോൺ കണ്ടെടുത്തു.

57 കാരനായ സുകുമാരപിള്ള സ്ഥിരം മദ്യപാനിയാണ്. നേരത്തെ കോടതി ജീവനക്കാരനായിരുന്നു. വിരമിച്ചപ്പോൾ ലഭിച്ച തുകയിൽ ഒരു വിഹിതം മറ്റ് ജീവനക്കാർ ഇടപെട്ട് ഇയാളുടെ ഭാര്യയുടെയും മകളുടെയും പേരിൽ നിക്ഷേപിപ്പിച്ചിരുന്നു. സുകുമാരപിള്ളയുടെ മദ്യപാനശീലം കൊണ്ടാണ് മറ്റ് ജീവനക്കാർ ഇത്തരത്തിൽ ഇടപെട്ടത്. എന്നാൽ മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. അതിനിടെയാണ് മൊബൈൽ കാണാനില്ലെന്ന് പറഞ്ഞു മകളെ ക്രൂരമായി മർദ്ദിച്ചത്.

കൊട്ടാരക്കര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരന്തരം മകളെയും ഭാര്യയേയും ഉപദ്രവിക്കുന്ന സ്വഭാവക്കാരനാണെന്നും പോലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button