മലപ്പുറം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കർശന നടപടിയുമായി മലപ്പുറം. എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും സ്പെഷ്യല്‍ എക്സ്യൂകുട്ടീവ് മജിസ്ട്രേറ്റിനെ നിയമിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. എന്നാൽ നിരോധനാജ്ഞ കര്‍ശനമായി നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനുമാണ് എക്സ്യൂകൂട്ടീവ് മജിസ്ട്രേറ്റിനെ നിയമിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
അതേസമയം കഴിഞ്ഞ ഒരാഴ്‌ചയിൽ 900ത്തിനു മുകളിലാണ് മലപ്പുറത്ത് കോവിഡ് രോഗികളുടെ ഒരു ദിവസത്തെ കണക്ക്. രണ്ട് ദിവസങ്ങളില്‍ ഇത് ആയിരവും കടന്നു.നിരോധനാജ്ഞയും കര്‍ശന നിയന്ത്രണങ്ങളുമൊക്കെ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വലിയൊരു വിഭാഗം ജനങ്ങള്‍ ഇത് ഗൗരവത്തോടെയെടുക്കുന്നില്ല എന്നതാണ് യാഥാർഥ്യം. ഇതിന്റെ അടിസ്ഥാനത്തിൽ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. നിരോധനാജ്ഞ ലംഘിച്ചതിന് 20 പേർക്കെതിരെ മലപ്പുറം പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
Read Also: ടൈറ്റാനിയം അഴിമതി കേസ് : ഹർജ്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
എന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച അമ്പതു കടകള്‍ ഇതിനികം തന്നെ ജില്ലയില്‍ അടച്ചു പൂട്ടിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സാമൂഹ്യ ആകലം പാലിക്കാത്തതിന് അഞ്ഞൂറ്റി മുപ്പത്തി നാല് പേര്‍ക്കെതിരേയും മാസ്ക് ധരിക്കാത്തതിന് 1948 പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments