COVID 19KeralaLatest NewsNews

മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്ന് നിഗമനം: ഏറെപ്പേർക്കും രോഗം വന്നുപോയിട്ടുണ്ടാകാം

തിരുവനന്തപുരം: ഈ മാസാവസാനത്തോടെ സംസ്ഥാനത്ത് കോവിഡ് ബാധ കുറഞ്ഞുതുടങ്ങുമെന്ന് നിഗമനം. മെഡിക്കൽ ഗവേഷണ കൗൺസിലിന്റെ നേതൃത്വത്തിൽ ഓഗസ്റ്റിൽ സംസ്ഥാനത്ത് നടത്തിയ ജനസംഖ്യാധിഷ്ഠിത രോഗവ്യാപന പഠനവിവരം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിഗമനം. ഈ മാസം മധ്യത്തോടെ രോഗബാധ കുറയുമെന്നായിരുന്നു കണക്കാക്കിയിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണം 1.29 ലക്ഷം വരെ ഉയരുമെന്നും വ്യക്തമാക്കിയിരുന്നു.

Read also: ധോണി പഠിപ്പിച്ചത് ജീവിതം, പുനലൂരിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിയ്ക്കും “, വീഡിയോയുമായി ആരാധകൻ, ഫേസ്ബുക്കില്‍ പങ്കുവെച്ച് സച്ചിൻ ബേബി

എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 1281 പേരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. അതിൽ 11 ശതമാനം പേരിൽ (0.8 ശതമാനം) രോഗം വന്നുപോയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. നിലവിൽ രോഗബാധ കണ്ടെത്തിയവരെക്കാൾ പത്തിരട്ടിപ്പേർക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മെഡിക്കൽ ഗവേഷണ കൗൺസിൽ മേയിൽ നടത്തിയ പഠനത്തെക്കാൾ ഓഗസ്റ്റിൽ രോഗവ്യാപനത്തോത് 2.4 ശതമാനം വർധിച്ചിട്ടുണ്ടെങ്കിലും ഇത് ദേശീയ ശരാശരിയേക്കാൾ കുറവാണ്. നിലവിൽ 2.29 ലക്ഷം പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. 84,497 പേർ കഴിഞ്ഞദിവസംവരെ ചികിത്സയിലുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button