ന്യൂഡൽഹി : ഇന്ത്യ ചൈന സംഘർഷം നടക്കുന്നതിനിടെ ഇന്ത്യക്കെതിരെ പുതിയ കുതന്ത്രവുമായി ചൈന. ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന രണ്ട് വലിയ നദികളുടെ ഒഴുക്ക് തടഞ്ഞ് സിൻജിയാംഗിലേക്ക് തിരിച്ച് വിടാൻ ചൈന ശ്രമിക്കുന്നതായാണ് റിപ്പോർട്ടുകൾ. സിന്ധു , ബ്രഹ്മപുത്ര നദികളുടെ ഒഴുക്ക് തടസ്സപ്പെടുത്താനാണ് ചൈന ശ്രമിക്കുന്നത്. സിൻജിയാംഗിനെ കാലിഫോർണിയ ആക്കുമെന്നാണ് ചൈനീസ് ആസൂത്രണ വിദഗ്ദ്ധരുടെ അവകാശവാദം.
ലണ്ടൻ സൗത്ത് ഏഷ്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ബർസീൻ വാഗ്മറാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 1000 കിലോമീറ്റർ വരുന്ന ജലതുരങ്കം ഉണ്ടാക്കി ജലം വഴി തിരിച്ചു വിടാനാണ് ചൈന ലക്ഷ്യമിടുന്നത്. മുൻപ് തന്നെ ചൈനീസ് രാജവംശം ഇതിനു ശ്രമിച്ചിട്ടുണ്ട്. എന്നാൽ അതിഭീമമായ സാമ്പത്തിക ചെലവും സാങ്കേതിക പ്രശ്നങ്ങളും കാരണമാണ് ഇത് നടപ്പിൽ വരുത്താഞ്ഞത്.
എന്നാൽ ഇന്ത്യയുമായുള്ള സംഘർഷം നിലനിൽക്കുന്നതിനാൽ ഇന്ത്യക്കൊരു മറുപടി എന്ന നിലയിലും പദ്ധതി പുനരുജ്ജീവിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെ പാകിസ്താനിൽ എത്തുന്ന സിന്ധുവും ടിബറ്റിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യയിലൂടെ ബംഗ്ലാദേശിൽ എത്തുന്ന ബ്രഹ്മപുത്രയും ഇന്ത്യൻ സംസ്ഥാനങ്ങളുടെ കാർഷിക മേഖലയിൽ വളരെ സ്വാധീനമുള്ള നദികളാണ്.
അന്താരാഷ്ട്ര മാനങ്ങളുള്ള നദികൾ ആയതിനാൽ വളരെ ശ്രദ്ധിച്ചാണ് ചൈനയുടെ കരുനീക്കങ്ങൾ.യുന്നാനിൽ തുരങ്കം നിർമ്മിച്ച് ഇതിന്റെ പരീക്ഷണങ്ങൾ ചൈന ആരംഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. 600 കിലോമീറ്റർ തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. ഇതൊരു പരീക്ഷണ പദ്ധതിയാണെന്ന് ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക മാദ്ധ്യമങ്ങളിൽ ഒന്നായ സൗത്ത് ചൈന മോണിംഗ് പോസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.
read also: സ്വയം ചികിത്സ നടത്തിയ 30 ശതമാനം യുവതി യുവാക്കള്‍ക്കും തീവ്ര കൊവിഡ് ബാധ, നില ഗുരുതരമാകുന്നു
2017 ൽ ഇത് സംബന്ധിച്ച് ചർച്ച ചെയ്യാനായി സാങ്കേതിക വിദഗ്ദ്ധർ സമ്മേളിച്ച വിവരം മറ്റൊരു ഔദ്യോഗിക മാദ്ധ്യമമായ ഗ്ലോബൽ ടൈംസും റിപ്പോർട്ട് ചെയ്തിരുന്നു.ചൈനീസ് പദ്ധതിയെ ഇന്ത്യ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നമായി ഒതുക്കാതെ വിഷയം അന്താരാഷ്ട്ര തലത്തിലെത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
Post Your Comments