Beauty & StyleLife StyleHealth & Fitness

ചർമസൗന്ദര്യം നിലനിർത്താൻ ബീറ്റ്‌റൂട്ട് ബൂസ്റ്റര്‍

ചർമസൗന്ദര്യം നിലനിർത്താൻ എന്ത് വിലയും കൊടുക്കുന്നവരുണ്ട്. എന്നാൽ ചർമം തിളങ്ങാൻ ദിവസവും കുടിക്കാൻ പറ്റുന്ന ഒന്നാണ് ബീറ്റ്റൂട്ട് ബൂസ്റ്റർ

ബീറ്റ്റൂട്ട്, മല്ലിയില, നെല്ലിക്ക എല്ലാം രണ്ടു ഗ്ലാസ് ജ്യൂസ് തയ്യാറാക്കാനുള്ള അത്രയും അളവിൽ എടുക്കുക. ശേഷം ഒരു ബ്ലെൻഡറിൽ ചേരുവകളെല്ലാം കൂടി നന്നായി അടിച്ചെടുക്കുക. സെർവിങ് ഗ്ലാസിലേക്ക് പകരാം. ഇനി ആവശ്യമെങ്കിൽ ഐസ്ക്യൂബ്സ് ഇട്ട് തണുപ്പിച്ച് കുടിക്കാം.

Read Also:  എണ്ണ മയമുള്ള ചർമക്കാർ ഈ കാര്യങ്ങൾ ചെയ്യരുത്

ബീറ്റ്റൂട്ട് ബൂസ്റ്റർ കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഏറെയാണ്. ബീറ്റ്റൂട്ടും നെല്ലിക്കയും രക്തം ശുദ്ധമാക്കാൻ സഹായിക്കുന്ന ഘടകങ്ങളാൽ സമൃദ്ധമാണ്. ഇവയിലടങ്ങിയ വിറ്റാമിൻ സി ചർമം വേഗം പ്രായമാകുന്നതിൽ നിന്നും, ചുളിവുകൾ വീഴുന്നതിൽ നിന്നും സംരക്ഷിക്കും. നല്ലൊരു ആന്റിഓക്സിഡന്റുകൂടിയാണ് ഈ ഡ്രിങ്ക്സ്. ദഹനത്തെ സഹായിക്കാനും ഉദരത്തിലെ ്അസിഡിറ്റിപോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും പാനീയം ഈ ശീലമാക്കാം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button