CinemaBollywoodNewsEntertainment

നടൻ സുശാന്തിന്റെ മരണം കൊലപാതകം; എയിംസിലെ ഡോക്ടറുടെ വിവാദ ശബ്ദസന്ദേശം പുറത്ത്

ബോളിവുഡ് നടൻ സുശാന്തിന്റെ മരണം കൊലപാതകം ആണെന്ന് ഡോക്ടർ. വിവാദ ശബ്ദ സന്ദേശം പുറത്തു വിട്ടു ദേശീയ മാധ്യമം. സുശാന്തിന്റെ മരണം കൊലപാതകമാണെന്ന ആരോപണം തള്ളി ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിദഗ്ധർ റിപ്പോര്‍ട്ട് നല്‍കിയതിനു തൊട്ടുപിന്നാലെയാണ് എയിംസ് സംഘത്തിന്റെ തലവന്റെ നിർണായക ശബ്ദസന്ദേശം പുറത്ത് വന്നത്. നടനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് എയിംസിലെ ഡോക്ടർ തന്നോടു പറഞ്ഞതായി സുശാന്തിന്റെ പിതാവിന്റെ അഭിഭാഷകൻ വികാസ് സിങ് വെളിപ്പെടുത്തിയതിനെ സാധൂകരിക്കുന്ന തെളിവുകളാണ് ദേശീയ മാധ്യമത്തിൽ വന്നത്.

Read Also : താരസംഘടനയായ അമ്മയ്ക്ക് വേണ്ടി മുഴുവൻ താരങ്ങളെയും ഒന്നിപ്പിച്ച് പുതിയ ചിത്രമെത്തുന്നു ; കൂടുതൽ വിവരങ്ങൾ പുറത്ത്

നടൻ ജീവനൊടുക്കിയതു തന്നെയെന്നും മറ്റു പരുക്കുകളോ ബലപ്രയോഗത്തിന്റെ അടയാളങ്ങളോ വിഷം ഉള്ളിൽ ചെന്നതിന്റെ സൂചനയോ ഇല്ലെന്നും എയിംസ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം വിശദ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് സുശാന്തിന്റെ മരണം കൊലപാതകമാണെന്ന സൂചന നൽകുന്ന ഡോ. സുധീർ ഗുപ്തയുടെതന്നെ ശബ്ദ സന്ദേശം ടൈംസ് ഓഫ് ഇന്ത്യ പുറത്തു വിട്ടത്

shortlink

Post Your Comments


Back to top button