വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യനിലയിൽ വലിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. അതേസമയം, രണ്ട് തവണ ട്രംപിന്റെ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നതായി വൈറ്റ് ഹൗസിലെ ഡോക്ടർമാർ അറിയിച്ചു.
Read also: കുടുംബ വഴക്ക്: അമ്മാവന്റെ കുത്തേറ്റ് മരുമകൻ കൊല്ലപ്പെട്ടു
കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് 74കാരനായ ട്രംപിനെ വാഷിംഗ്ടണിനടുത്തുള്ള വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചത്. ട്രംപിന്റെ ഉപദേശക ഹോപ് ഹിക്‌സിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ സ്രവ പരിശോധനയിലാണ് ട്രംപിനും ഭാര്യ മെലാനിയ ട്രംപിനും കൊറോണ പോസിറ്റീവായത്.
കോവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ താൻ സുഖം പ്രാപിച്ചു വരുന്നതായി ട്രംപ് തന്നെ ഞായറാഴ്ച പുലർച്ചെ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലൂടെ അറിയിച്ചിരുന്നു.
Post Your Comments