ബെംഗളൂരു: കന്നഡ നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും പങ്കെടുത്ത ലഹരി പാർട്ടികളിൽ അധോലോകത്തിന്റെ സജീവസാന്നിധ്യമെന്ന് സംശയം. ലഹരിപ്പാർട്ടികൾ സംഘടിപ്പിക്കുന്ന വിരേൻ ഖന്നയുടെ ഫോണിൽനിന്ന് ഗുണ്ടാ നേതാക്കളുടെ ചിത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ചിലർ പാർട്ടികളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.
Read also: കോതമംഗലത്ത് ബന്ധുക്കൾ കൈയൊഴിഞ്ഞ മധ്യവയസ്കൻ വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ
ഇതേത്തുടർന്ന് നഗരത്തിലെ ഗുണ്ടാ തലവന്മാർക്കായി ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) തിരച്ചിൽ ശക്തമാക്കി. നഗരത്തിലെ 5 പബ്ബുകളിൽ സിസിബി നടത്തിയ റെയ്ഡിൽ ലഹരി ഇടപാടുകൾ നടന്നിരുന്നതായി തെളിവു ലഭിച്ചതായി ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മിഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു.
പബ്ബുകളും റസ്റ്ററന്റുകളും രാത്രിയോടെ അടയ്ക്കുന്നതിനാൽ ഇത്തരം പാർട്ടികൾ നഗരപ്രാന്തങ്ങളിലെ ഫാം ഹൗസുകളിലേക്കും അപ്പാർട്മെന്റുകളിലേക്കും മാറ്റാറുണ്ട്. അനാശാസ്യ പ്രവർത്തനവും ഇതിന്റെ ഭാഗമായിരുന്നു.
ലഹരിയിടപാടിനെക്കുറിച്ചുള്ള അന്വേഷണം മൂന്നായി തിരിച്ചിരിക്കുകയാണ് സിസിബി. പാർട്ടികളിൽ ലഹരി ഉപയോഗിക്കുന്നവർ, ലഹരിമരുന്നെത്തിക്കുന്നവർ, ശൃംഖലയെ നിയന്ത്രിക്കുന്നവർ എന്നിങ്ങനെ ലാക്കാക്കിയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
Post Your Comments