തിരുവനന്തപുരം: റേഷൻ കാർഡുകൾ ഇനി ആധാറിന് സ്വന്തം. ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുകളും ഈ മാസം തന്നെ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് നിര്‍ദ്ദേശിച്ചു. ഒരു രാജ്യം ഒരു റേഷന്‍കാര്‍ഡ് സംവിധാനത്തിന്റെ ഗുണഫലം ലഭിക്കുന്നതിന് റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു. കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
Read Also: വായ്പാ തിരിച്ചടവിന് മോറട്ടോറിയം; സമയം നീട്ടി സുപ്രീംകോടതി
റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടുള്ള എല്ലാം അംഗങ്ങള്‍ക്കും ഇന്ത്യയില്‍ എവിടെനിന്നും റേഷന്‍ വാങ്ങാം. വരുംകാലങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷന്‍ നഷ്ടപ്പെടാതിരിക്കാനും മറ്റ് ക്ഷേമപദ്ധതികള്‍ ലഭ്യമാകുന്നതിനും റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സപ്ലൈ ഓഫീസുകള്‍ വഴിയും റേഷന്‍ കടകള്‍ വഴിയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാവുന്നതാണ്. സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റ് വഴിയും അക്ഷയ സേവന കേന്ദ്രങ്ങള്‍ വഴിയും ഇത് സാദ്ധ്യമാകും.
Post Your Comments