KeralaLatest NewsNews

കുടുംബ വഴക്ക്: അമ്മാവന്റെ കുത്തേറ്റ് മരുമകൻ കൊല്ലപ്പെട്ടു

കുമളി: ഇടുക്കിയില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കുത്തികൊലപ്പെടുത്തി. ഇടുക്കി ആനവിലാസം മേല്‍ മാധവന്‍കാനം സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പ്രതിയായ പവന്‍ രാജിനെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.

Read also: കോവിഡ് ശമിപ്പിക്കാൻ ആടലോടകവും ചിറ്റമൃതും; ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് ആയുഷ് മന്ത്രാലയത്തിന്റെ അനുമതി

കൊല്ലപ്പെട്ട മണികണ്ഠൻ്റെ മാതൃ സഹോദരനാണ് 58 കാരനായ പവന്‍ രാജ്. കഴിഞ്ഞ ദിവസം പവന്‍ രാജിൻ്റെ മകളുടെ ഭര്‍ത്താവും കൊല്ലപ്പെട്ട മണികണ്ഠനും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് വീടിന് സമീപമുള്ള റോഡരുകില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പവന്‍രാജ് മണികണ്ഠനെ കുത്തി വീഴ്ത്തുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് മണികണ്ഠനെ കുമളിയയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുമളി സി ഐ ജോബി ആന്‍റണി, എസ് ഐ പ്രശാന്ത് പി നായര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പവന്‍രാജിനെ വീടിന് സമീപത്തുനിന്നും അറസ്റ്റ് ചെയ്തു.

shortlink

Post Your Comments


Back to top button