പാറ്റ്ന:ദളിത് നേതാവിനെ വെടിവച്ചുകൊന്ന കേസില്‍ ബിഹാറിലെ പ്രതിപക്ഷ നേതാവും മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനെതിരേ കൊലക്കുറ്റത്തിന് കേസ് എടുത്തു. 40കാരനായ ശക്തികുമാര്‍ മാലിക്ക് ആണ് കൊല്ലപ്പെട്ടത്. തേജസ്വി യാദവ് നിയമസഭ സീറ്റിന് 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപിച്ച് രംഗത്ത് വന്നതിന് പിന്നാലെയാണ് ഇയാള്‍ വെടിയേറ്റു മരിച്ചത്.
അതേസമയം തേജസ്വി യാദവിനെതിരെയുള്ള കേസ് ബീഹാറില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആര്‍ജെഡിയ്ക്ക് തിരിച്ചടിയാകുമോയെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ബിഹാറിലെ പൂര്‍ണിയയിലെ വീട്ടില്‍ മൂന്ന് പേരാണ് ശക്തികുമാറിനെ വെടിവച്ച് കൊന്നത്. സംഭവത്തില്‍ തേജസ്വിയ്ക്ക്് എതിരേ ശക്തികുമാര്‍ മാലിക്കിന്റെ ഭാര്യ കുശ്ബൂ ദേവി നല്‍കിയ പരാതിയിലാണ് കേസ്. ഒക്ടോബര്‍ 4 ന് നടന്ന സംഭവത്തില്‍ മാലിക്കിന്റെ വീട്ടില്‍ നിന്നും ഒഴിഞ്ഞ കാറ്ററിഡ്ജും നാടന്‍തോക്കും കണ്ടെത്തിയിരുന്നു. ആര്‍ജെഡിയില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ റാണിഗഞ്ചില്‍ സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുകയായിരുന്നു ശക്തികുമാര്‍ മാലിക്ക്. തേജസ്വി തന്നെ ഭീഷണിപ്പെടുത്തുന്നതായും ഇയാള്‍ പരാതി പറഞ്ഞിരുന്നു.
Post Your Comments