MollywoodLatest NewsCinemaNewsEntertainment

ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്; ചീരുവിന് അരികെ നിറവയറുമായി മേഘ്ന!! കണ്ണുനിറയിച്ച്‌ ബേബി ഷവര്‍ ചിത്രങ്ങള്‍

മേഘ്നയുടെ ബേബി ഷവര്‍ ചിത്രങ്ങൾ ആരാധകരുടെ കണ്ണുനിറയ്ക്കുകയാണ്.

ആദ്യത്തെ കണ്‍മണി എത്തുന്ന സന്തോഷത്തിനിടയിലാണ് നടി മേഘ്‌നയെ തനിച്ചാക്കി ഭർത്താവ് വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു നടന്‍ ചിരഞ്ജീവി സര്‍ജയുടെ വിയോഗം. ഇപ്പോഴിതാ നിറവയറുമായി ചിരഞ്ജീവിക്കരികിലായി നില്‍ക്കുന്ന മേഘ്നയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

 തന്റെ പ്രിയപ്പെട്ടവന്റെ കട്ടൗട്ടിനും ചുമരില്‍ തൂക്കിയിരിക്കുന്ന ചിത്രത്തിനും അരികില്‍ നില്‍ക്കുകയാണ് മേഘ്ന. വൈകാരികമായ ഒരു കുറിപ്പിനൊപ്പമാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. “എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും. എന്നെന്നേക്കും എല്ലായ്‌പ്പോഴും,” മേഘ്ന കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button