KeralaLatest News

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു

ഹൈക്കോടതി റിട്ട. ജഡ്ജി കെ സുകുമാരനാണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികളാണിവര്‍.

കൊച്ചി: ( 05.10.2020) കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷ(81) അന്തരിച്ചു. കേരള ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിതയാണ്. സുജാത മനോഹറിനു ശേഷമുള്ള, ഹൈക്കോടതിയുടെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്ന കെ കെ ഉഷ 2000-2001 ലാണ് ആ പദം അലങ്കരിച്ചത്.

1961-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഉഷ സുകുമാരന്‍ 1979-ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായി നിയമിതയായി. തൃശൂരില്‍ 1939 ജൂലൈ മൂന്നിനായിരുന്നു ജനനം. ഹൈക്കോടതി റിട്ട. ജഡ്ജി കെ സുകുമാരനാണ് ഭര്‍ത്താവ്. രാജ്യത്തെ ആദ്യ ന്യായാധിപ ദമ്പതികളാണിവര്‍. 2000 നവംബറിലാണു കെ കെ ഉഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടത്.

read also: ഡി കെ ശിവകുമാറിന്റെ വീട്ടിലെ സി ബി ഐ പരിശോധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അതിനു തൊട്ടു മുന്‍പ് കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചു. 1991 ഫെബ്രുവരി 25 മുതല്‍ 2001 ജൂലൈ മൂന്നു വരെ കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു. മക്കള്‍: ലക്ഷ്മി (യുഎസ്), കാര്‍ത്തിക (അഭിഭാഷക, കേരള ഹൈക്കോടതി. മരുമക്കള്‍: ഗോപാല്‍ രാജ് (ദ ഹിന്ദു), ശബരീനാഥ് (ടൈംസ് ഓഫ് ഇന്ത്യ).

 

shortlink

Related Articles

Post Your Comments

Related Articles


Back to top button