തിരുവനന്തപുരം: കേരളത്തിൽ അടുത്ത രണ്ട് മാസം കോവിഡ് രോഗികളുടെ എണ്ണം ഉയർന്ന നിരക്കിലെത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേരളത്തിൽ ഇപ്പോൾ സംഭവിക്കുന്നത് രൂക്ഷമായ കോവിഡ് വ്യാപനമാണെന്നും പ്രതിദിനം ഇരുപതിനായിരം രോഗബാധിതർ വരെ ഉണ്ടാകാമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് എബ്രഹാം വർഗീസ് മുന്നറിയിപ്പ് നൽകി.
Read also: കേസുകളുടെ കാര്യക്ഷമമായ നടത്തിപ്പിനായി നിയമകാര്യ സെല്ലിന് രൂപംനല്‍കി പിണറായി സർക്കാർ
സംസ്ഥാനത്തെ സംബന്ധിച്ചു വരും ദിവസങ്ങൾ നിർണായകമാണെന്ന് എബ്രഹാം വർഗീസ് ചൂണ്ടിക്കാട്ടി. ജനങ്ങൾ ജാഗ്രത പാലിക്കണം. കർശന നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണം. നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തണം. സർക്കാർ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നിലവിൽ സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എബ്രഹാം വർഗീസ് അഭിപ്രായപ്പെട്ടു.
Post Your Comments