Latest NewsKeralaNews

ചേലേരിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട സൈനികന് കണ്ണീരോടെ വിട

കണ്ണൂർ: ചേലേരി എയുപി സ്കൂളിനു മുന്നിൽ വച്ച് വാഹനാപകടത്തിൽ മരണപ്പെട്ട കക്കോ പ്രത്ത് അനൂപി(40)ന് കണ്ണിരിൽ കുതിർന്ന യാത്രാമൊഴി. ശനിയാഴ്ചയാണ് അനൂപ് സഞ്ചരിച്ച സ്കൂട്ടറിൽ കൊളച്ചേരി മുക്ക് ഭാഗത്ത് നിന്ന് വരികയായിരുന്ന കാർ ഇടിച്ചത്. കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: നടിമാർ പങ്കെടുത്ത ലഹരി പാർട്ടികളിൽ അധോലോക സാന്നിധ്യം; അന്വേഷണം ഊർജിതമാക്കി ക്രൈം ബ്രാഞ്ച്

ഇന്നലെ രാവിലെ പോസ്റ്റ് മോർട്ടം നടപടികളും, കോവിഡ് ടെസ്റ്റും പൂർത്തിയാക്കി ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മൂന്ന് മണിയോടെ ചേലേരി അമ്പലത്തിന് സമീപമുള്ള ഭവനത്തിൽ മൃതദേഹം എത്തിച്ചു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും അന്ത്യാഞ്ജലി അർപ്പിച്ചു.

തളിപറമ്പ് നിയോജക മണ്ഡലം എം എൽ എ ജെയിംസ് മാത്യു, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ താഹിറ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ അനിൽ കുമാർ, ഡിസിസി ജന.സെക്രട്ടറി രജിത്ത് നാറാത്ത്, സി പി എം ജില്ലാ കമ്മിറ്റി അംഗം ബിജു കണ്ടക്കൈ, കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം അനന്തൻ മാസ്റ്റർ, വാർഡ് മെമ്പർമാരായ ചന്ദ്ര ഭാനു, ഇന്ദിര തുടങ്ങിയവർ അനൂപിൻ്റെ ഭവനത്തിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.

കണ്ണൂർ ആർമി സ്റ്റേഷൻ ഹെഡ് ക്വാർട്ടേഴ്സിലെ (DSC) സ്റ്റേഷൻ കമാൻ്റ്റർക്ക് വേണ്ടി ക്യാപ്റ്റൻ ചന്ദൻ സിംങിൻ്റെ നേതൃത്വത്തിലുള്ള സൈനികർ ആചാരപരമായ സൈനിക ബഹുമതി അർപ്പിക്കുകയും മൃതദേഹത്തിൽ പുതപ്പിച്ച ത്രിവർണ്ണ പതാക അനൂപിൻ്റെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു.

കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് ചേലേരി ,കണ്ണാടി പറമ്പ് യൂണിറ്റ് പ്രസിഡൻ്റ് ദിനേശൻ, സംസ്ഥാന സമിതി അംഗം പി.ബാലകൃഷ്ണൻ എന്നിവരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. തുടർന്ന് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ച് ശവസംസ്കാര ചടങ്ങുകൾ നടത്തി.

shortlink

Post Your Comments


Back to top button