![](/wp-content/uploads/2020/10/resize-1601875154925615061dks.jpg)
ബംഗലൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ വസതിയിലും സ്ഥാപനങ്ങളിലും സി.ബി.ഐ റെയ്ഡ്. ശിവകുമാറുമായി ബന്ധപ്പെട്ട പതിനഞ്ചിലതികം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടക്കുന്നുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സഹോദരന്‍ ഡി.കെ സുരേഷിന്റെയും മറ്റ് ബന്ധുക്കളുടെയും സഹായികളുടെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read also: എറണാകുളത്ത് കോവിഡ് ബാധിതനായ യുവാവ് ആത്മഹത്യ ചെയ്തു
ശിവകുമാറിനെതിരായ അഴിമതി ആരോപണം അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ സിബിഐക്ക് അനുമതി നൽകിയിരുന്നു. അതേസമയം, സി.ബി.ഐ റെയ്ഡിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല രംഗത്തെത്തി. ബി.എസ്. യെദ്യൂരപ്പ സർക്കാരിന്റെ കൈയ്യിലെ കളിപ്പാവയായി സി.ബി.ഐ മാറിയെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ സമയത്തും ശിവകുമാറിനെതിരെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടന്നിരുന്നു. മുന്‍മന്ത്രി കൂടിയായ ശിവകുമാറിനെ കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തിരുന്നു. ഹവാല ഇടപാട്, നികുതി വെട്ടിപ്പ് ആരോപിച്ച് 2018 സെപ്തംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മൂന്നിനായിരുന്നു അറസ്റ്റ്. ഒക്‌ടോബര്‍ 23നാണ് അദ്ദേഹത്തിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Post Your Comments