തിരുവനന്തപുരം; ലൈഫ് മിഷന്‍ പദ്ധതി , പിണറായി സര്‍ക്കാറിന് ഇരുട്ടടിയായി സിബിഐയുടെ കണ്ടെത്തലുകള്‍. പദ്ധതിയില്‍ നടന്നിരിക്കുന്നത് വന്‍ അഴിമതി
നടന്നിട്ടുണ്ടെന്ന് സിബിഐ ഹൈക്കോടതിയില്‍ അറിയിച്ചു. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ ഫോണ്‍ നല്‍കിയതിലും പണം നല്‍കിയതിലും അഴിമതിയുണ്ട് .സ്വപ്ന സുരേഷിന് സന്തോഷ് ഈപ്പന്‍ കമ്മീഷന്‍ നല്‍കിയതും കൈക്കൂലിയായി കണക്കാക്കണമെന്നും കോടതിയില്‍ സിബിഐ വ്യക്തമാക്കി.തനിക്കെതിരായി സിബിഐ റജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്തോഷ് ഈപ്പന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്.
ലൈഫ് മിഷനിലെ ആളുകള്‍ പണം വാങ്ങിയോ എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അതിനാല്‍ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം തള്ളണമെന്നും സിബിഐ ഹൈക്കോടതിയില്‍ വാദിച്ചു.സംഭവത്തില്‍ വിജിലന്‍സ് അന്വേഷണഫയലുകള്‍ വിളിച്ച് വരുത്തണമെന്ന് സിബിഐ ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ഇതിനെ കോടതിയില്‍ എതിര്‍ത്തു. അതേസമയം ഫയലുകള്‍ വിളിച്ച് വരുത്തേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കോടതിയും വ്യക്തമാക്കി.
എന്നാല്‍ കേസില്‍ അടിയന്തര സ്റ്റേ വേണമെന്ന യുണിടാക് എംഡിയുടെ വാദം കോടതി അംഗീകരിച്ചില്ല.സിബിഐ അന്വേഷണം വേണ്ടെന്ന ഹര്‍ജിയില്‍ വ്യാഴാഴ്ചയാണ് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുക.
Post Your Comments