Latest NewsMollywoodNewsEntertainment

‘ട്വന്റി 20’ ക്ക് ശേഷം ഇതാ മറ്റൊരു താര ആഘോഷവുമായി 12 വർഷങ്ങൾക്ക് ശേഷം സൂപ്പര്‍ താരങ്ങള്‍ ഒന്നിക്കുന്നു

രാജീവ് കുമാറായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്.

താരസംഘടനയായ അമ്മയ്ക്ക് വേണ്ടി 12 വര്‍ഷം മുന്‍പ് ട്വന്റി 20 എന്ന താരമാമാങ്കവുമായി മലയാളത്തിലെ സൂപ്പർ താരങ്ങൾ ഒന്നിച്ചിരുന്നു. വീണ്ടും ഒരു താര മാമാങ്കത്തിന് കളം ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. സൂപ്പര്‍താരങ്ങളെ മുതല്‍ ചെറിയ നടന്മാര്‍ വരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ചിത്രം അമ്മ സംഘടന ഒരുക്കുന്നത് ധനസമാഹരണത്തിന്റെ ഭാ​ഗമായാണ്.

ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2021 ല്‍ ആരാധകരിലേക്ക് എത്തിക്കാനാണ് തീരുമാനം. 2008 ൽ അമ്മയ്ക്കു വേണ്ടി ദിലീപ് ആണ് ട്വന്റി 20 നിര്‍മിച്ചത്. എന്നാല്‍ ഈ ചിത്രം മറ്റാരെങ്കിലും നിര്‍മിക്കുകയാണോ അതോ അമ്മ തന്നെ നിര്‍മാണത്തിലേക്ക് ചുവടുവെക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

read also:അതീവജാഗ്രതിയില്‍ ഇന്ത്യന്‍ വ്യോമസേന : തന്ത്രപ്രധാനമായ എല്ലാ മേഖലകളിലും വ്യോമസേന നിലയുറപ്പിച്ചു : പ്രകോപനം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിയ്ക്കാന്‍ ആഹ്വാനം

സിനിമ മേഖലയിലെ പ്രമുഖനാണ് വിവരം പുറത്തുവിട്ടത്.വലിയ താരനിരയെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന തിരക്കഥ അദ്ദേഹത്തിന്റെ കയ്യിലുണ്ടെന്നും പേരു വെളിപ്പെടുത്താനാ​ഗ്രഹിക്കാത്ത വ്യക്തി ഐഎഎന്‍എസിനോട് പറഞ്ഞു. ‘ട്വന്റി 20 പോലെ അമ്മയിലെ അം​ഗങ്ങളെല്ലാം ചിത്രത്തിന്റെ ഭാ​ഗമാകും. 2008 ല്‍ ഒരു അമ്മ അം​ഗം പോലും ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം വാങ്ങിയില്ല. ഇത്തവണയും അങ്ങനെയായിരിക്കും.’

shortlink

Related Articles

Post Your Comments

Related Articles


Back to top button