KeralaLatest NewsNews

പാലാരിവട്ടം പാലം നിർമ്മാണം: ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

കൊച്ചി: പാലാരിവട്ടം ബൈപാസിൽ ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ആണ് ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത്. രാവിലെ പത്ത് മണി മുതലാണ് നിയന്ത്രണം ഏർപ്പെടുത്തുക.

Read also: തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും ഗുരുതരവീഴ്ച; കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ പരസ്പരം മാറി നല്‍കി

പാലാരിവട്ടം, കാക്കനാട് എന്നിവിടങ്ങളിൽ നിന്നും സിവിൽ ലൈൻ റോഡിലൂടെ എത്തുന്ന വാഹനങ്ങൾ മേൽപ്പാലത്തിനടിയിലൂടെ കടത്തി വിടില്ല. പാലത്തിന് ഇരുവശത്തുമായി 300 മീറ്റർ അകലത്തിൽ പുതിയ രണ്ട് യുടേണുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സെൻറർ, ഒബ്രോൺ മാൾ എന്നിവിടങ്ങളിലെ യുടേണിന് പുറമേയാണിത്.

ബൈപാസ് ജംഗ്ഷനിലെ സിഗ്നലും ഉണ്ടാകില്ല. മുമ്പ് ഒബ്റോൺ മാൾ, മെഡിക്കൽ സെന്‍റർ എന്നിവിടങ്ങളിലുമാണ് യു ടേൺ ചെയ്യാൻ കഴിഞ്ഞിരുന്നത്. ഇതിന് പുറമെയാണ് പാലത്തിനിരുവശത്തും ഇതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയത്.

പാലാരിവട്ടം ഭാഗത്തു നിന്നും കാക്കനാട്ടേക്കു പോകേണ്ട വാഹനങ്ങൾ പാലത്തിൻറെ ഇടപ്പള്ളി ഭാത്തുള്ള യുടേണിലൂടെ കടന്നു പോകണം. ഇടപ്പള്ളി ഭാഗത്തു നിന്നും വരുന്നവയ്ക്ക് പാലത്തിൻറെ വൈറ്റില ഭാഗത്തും യുടേൺ സൗകര്യമുണ്ട്.

ഇടപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് തൃപ്പൂണിത്തുറ റോഡ് വഴി സിവിൽ ലൈനിലേക്കും ബദൽ മാർഗ്ഗം ഉണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് എറണാകുളത്തേക്ക് പോകാൻ പുതിയ റോഡിലൂടെ പാലച്ചുവട് പ്രവേശിക്കാം.

രണ്ടു ഭാഗത്തുമുള്ള ഇട റോഡുകളും നരഗത്തിലേക്ക് എത്താൻ ഉപയോഗിക്കാം. പാലത്തിന്‍റെ രണ്ട് വശങ്ങളിലൂടെയും വാഹനം ഓടിക്കാം.

ഒരാഴ്ചത്തേക്കുള്ള പരീക്ഷണം വിജയിച്ചാൽ സിഗ്നലുകൾ സ്ഥാപിക്കും. ഇതിനിടെ പാലത്തിന് മുകളിലെ ഡിവൈഡറുകൾ നീക്കുന്ന പണികൾ പുരോഗമിക്കുകയാണ്. അടുത്ത ദിവസം മുതൽ ഇരുഭാഗത്തുമുള്ള പാരപ്പെറ്റുകൾ മുറിച്ചു മാറ്റും. തുടർന്നാണ് പാലത്തിലെ കോൺക്രീറ്റും ഗർഡറുകളും നീക്കം ചെയ്യുക.

shortlink

Post Your Comments


Back to top button