Beauty & StyleLife StyleHealth & Fitness

നീണ്ട ഇടതൂർന്ന മുടി സ്വന്തമാക്കാൻ സൂപ്പർ ടിപ്സ്

നീണ്ട സുന്ദരമായ മുടി സ്വന്തമാക്കാൻ അത്ര പ്രയാസമൊന്നുമില്ല. മുടിയുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് വേണ്ട പരിഹാരങ്ങൾ ചെയ്താൽ നീണ്ട ഇടതൂർന്ന മുടി നിങ്ങൾക്കും സ്വന്തമാക്കാം. പോഷകാഹാരങ്ങളുടെ കുറവും ചിലപ്പോഴൊക്കെ മുടി വളർച്ചയെ തടസ്സപ്പെടുത്താറുണ്ട്. എന്നാൽ ഈ സിംപിൾ ടിപ്സിലൂടെ എങ്ങനെ മുടിവളർച്ചയെ ത്വരിതപ്പെടുത്താമെന്നു നോക്കാം.

മുടിയുടെ അറ്റം മുറിക്കാം

കൃത്യമായ ഇടവേളകളിൽ മുടിയുടെ അറ്റം മുറിക്കുന്നത് മുടിവളർച്ച വേഗത്തിലാക്കുമെന്നു കേട്ടിട്ടില്ലേ. അതു തീർത്തും ശരിയാണ്. എട്ടോ പത്തോ ആഴ്ചകൾ കൂടുമ്പോൾ മുടിയുടെ അറ്റം മുറിക്കാം. പൊടിയും ചൂടും കാരണം പലപ്പോഴും മുടിയുടെ അറ്റം പൊട്ടിയേക്കാം. ഇത്തരത്തിലുണ്ടാകുന്ന അപര്യാപ്തതകൾ പരിഹരിക്കാനാണ് മുടിയുടെ അഗ്രം ഇടയ്ക്കിടെ മുറിച്ചു കൊടുക്കണമെന്ന് പറയുന്നത്.

ഹോട്ട് ഓയിൽ മസാജ്

മാനസിക സമ്മർദ്ദം വല്ലാതെ അലട്ടുന്നുണ്ടോ. അതും മുടിവളർച്ചയെ പ്രതിരോധത്തിലാക്കുന്ന ഒരു കാര്യമാണ്. എങ്കിൽ തീർച്ചയായും ആഴ്ചയിലൊരിക്കൽ ഹോട്ട് ഓയിൽ മസാജ് ശീലമാക്കിക്കൊള്ളൂ. ഇതിനായി വെളിച്ചെണ്ണ, ഒലിവ് ഓയിൽ, ലാവൻഡർ ഓയിൽ എന്നിവയുപയോഗിക്കാം.

മുടി ചീകാം

മുടി ഒരുപാടു ചീകിയാൽ മുടി വല്ലാതെ കൊഴിയുമെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. പക്ഷേ എപ്പോഴും അങ്ങനെയല്ല. അത് മുടി ചീകാനുപയോഗിക്കുന്ന ചീപ്പിനെ ആശ്രയിച്ചിരിക്കും. നല്ല ചീപ്പുകളുപയോഗിച്ച് തല ചീകിയാൽ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കും. രാത്രിയിൽ കിടക്കുന്നതിനു മുൻപ് മുടി നന്നായി ചീകുന്നതാണ് നല്ലത്. മുടിവേരുകൾ ശക്തമാക്കാനും മുടി നന്നായി വളരാനും ഇത് സഹായിക്കും.

പിന്നിൽനിന്നു മുന്നിലേക്കു ചീകുക

കേൾക്കുമ്പോൾ വിചിത്രമെന്നു തോന്നാം. മുടി പിറകിൽനിന്നു മുന്നോട്ടു ചീകിയാൽ അത് മുടിവളർച്ചയ്ക്കു സഹായിക്കും. ദിവസവും കുറച്ചു നേരം മുടി പിന്നിൽനിന്നു മുന്നോട്ടു ചീകണം. ഇത് രക്തചംക്രമണത്തെ ത്വരിതപ്പെടുത്തുകയും മുടിവളർച്ചയെ സഹായിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button