കുവൈത്ത് സിറ്റി: ലിഫ്റ്റില്‍ രക്തം വാര്‍ന്ന് കിടന്ന് പ്രവാസി മരിച്ചു. ഗുരുതരമായ മുറിവുകളോടെ കുവൈത്ത് വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശി മരിച്ചു. ബോധരഹിതരായ നിലയില്‍ മൂന്ന് പേരാണ് ഇയാളെ കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read Also: അര്‍ധ സര്‍ക്കാര്‍ ജീവനക്കാരോട് തിരിച്ചുവരാന്‍ നിര്‍ദേശം
എന്നാൽ രക്തം വാര്‍ന്ന നിലയില്‍ ഒരാളെ വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റിന് മുന്നില്‍ കണ്ടെത്തിയെന്ന വിവരമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. മുബാറക് അല്‍ കബീറിലെ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാരും സ്ഥലത്തെത്തി. അല്‍ അദാന്‍ ആശുപത്രിയിലേക്കാണ് ഇയാളെ മാറ്റിയത്. തുടർന്നാണ് ഇയാൾ മരണത്തിന് കീഴടങ്ങിയത്.
Post Your Comments