Latest NewsIndiaNews

വായുമലിനീകരണ വർധനവിൽ രാജ്യതലസ്ഥാനം

ഒക്ടോബര്‍ 1ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായിയും കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവാദേകേറും ചേര്‍ന്ന് ഡല്‍ഹിയിലെ മലിനീകരണ തോത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വായുമലിനീകരണത്തിന്റെ തോത് ഉയരുന്നതായി റിപ്പോർട്ട്. മണ്‍സൂണ്‍ പിന്‍വാങ്ങുകയും താപനില താഴുകയും ചെയ്ത സാഹചര്യത്തിലാണ് വായുമലിനീകരണം ഉയരാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കി. വാസിപൂരിലെയും ജഹാംഗിര്‍ പുരിയിലെയും ഡല്‍ഹി ടെക്‌നിക്കല്‍ സര്‍വകലാശാലയിലെയും വായു മലിനീകരണ ഇന്‍ഡക്‌സ് യഥാക്രമം 207, 226, 221 രേഖപ്പെടുത്തി.

Read Also: ഇന്ത്യ ഗേറ്റിന് സമീപം ട്രാക്ടര്‍ കത്തിച്ച സംഭവം : അഞ്ചുപേർ കസ്റ്റഡിയിൽ

മലിനീകരണ ബോര്‍ഡിന്റെ സ്റ്റാന്റേര്‍ഡ് പ്രകാരം ഡല്‍ഹിയിൽ മലിനീകരണത്തിന്റെ തോത് ഏറെ ഉയര്‍ന്നതാണ്. എയര്‍ ക്വാലിറ്റി ഇന്‍ഡക്‌സ് 0-50നിടയിലാണെങ്കില്‍ മലിനീകരണം ഏറ്റവും കുറവായിരിക്കും. 101-200 ശരാശരി മലിനീകരണം, 201-300 അപകടകരമായ തോത്, 401-500 ഏറ്റവും അപകടകരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 1ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായിയും കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവാദേകേറും ചേര്‍ന്ന് ഡല്‍ഹിയിലെ മലിനീകരണ തോത് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു യോഗം വിളിച്ചുചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button