മലപ്പുറം: മലപ്പുറം താന്നൂരില്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബേപ്പൂർ സ്വദേശി വൈശാഖ് (28) -ന്‍റെ മൃതദേഹമാണ് കഴിഞ്ഞ ചൊവ്വാഴ്ച പി.വി.എസ് തിയേറ്ററിന് അടുത്തുള്ള കുളത്തിൽ നിന്ന് കണ്ടെത്തിയത്. കേസിൽ പ്രതികളായ സുഹൃത്തുക്കള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
കോവിഡ് ടെസ്റ്റിനു ശേഷം നടത്തിയ പോസ്റ്മാർട്ടത്തിലാണ് വൈശാഖിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. വൈശാഖിന്റെ തലയ്ക്ക് പിന്നിൽ ആഴത്തിലായി അടിയേറ്റ പാടുണ്ട്. ഇതാണ് മരണ കാരണം. ഇതിന് പുറമെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും നടത്തി പരിശോധനയിൽ നിന്നാണ് സുഹൃത്തുക്കള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തിയത്.
സെപ്റ്റംബർ മാസം അവസാനത്തോടെ ആശാരിപ്പണിക്കായി താനൂരിൽ എത്തിയതായിരുന്നു യുവാവ്. മരിക്കുന്നതിന്റെ അന്ന് സുഹൃത്തുക്കളുമായി ചേർന്ന് ഇയാൾ മദ്യപിച്ചിരുന്നതായും, തുടർന്ന് നടന്ന തർക്കത്തിൽ സുഹൃത്തുക്കള്‍ വൈശാഖിനെ കൊലപ്പെടുത്തിയതായിരിക്കാം എന്ന അനുമാനത്തിലാണ് പോലീസ്.
Leave a Comment