തിരുവനന്തപുരം: ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ സംശയിക്കുന്നുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. മോദിക്കെതിരെ പിണറായി ഒരു വാക്ക് പോലും പറയാത്തത് ഇതിന് തെളിവാണെന്നും ഹസ്സൻ പറഞ്ഞു.
രാത്രിയുടെ ഇരുട്ടിൽ സി പി എമ്മും ബി ജെ പിയും ഭായി ഭായി ആണെന്ന് ആരോപിച്ച ഹസ്സൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും പരിഹസിച്ചു. ആടറിയുന്നോ അങ്ങാടി വാണിഭം എന്നതു പോലെയാണ് കെ സുരേന്ദ്രന്റെ അവസ്ഥയെന്നും ബിജെപി സിപിഎം ധാരണയെ പറ്റി സുരേന്ദ്രൻ ഒന്നും അറിയുന്നില്ലെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.
പ്രതിപക്ഷം സമരങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരം തുടരുമെന്നും അറിയിച്ചു. ഈ മാസം 12ന് എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സമരം നടത്തും. ആൾക്കൂട്ടവും പ്രകടനവും ഉണ്ടാകില്ല. അഞ്ചു പേർ വീതം സമരത്തിൽ പങ്കെടുക്കുമെന്നും യുഡിഎഫ് കൺവീനർ മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments